Skip to main content

തീരദേശ പരിപാലന പ്ലാന്‍: ജില്ലയിലെ ഹിയറിംഗ് ഇന്ന് നഗരസഭ ടൗൺഹാളിൽ

 തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായി ഇന്ന് (ജൂണ്‍ 9ന് )രാവിലെ 10.30 മുതല്‍ അലപ്പുഴ നഗരസഭ ടൗണ്‍ ഹാളിൽ ജില്ലയിലെ ഹിയറിങ് നടക്കും.
2019ലെ തീരദേശ പരിപാലന നിയമപ്രകാരം (സി.ആര്‍.ഇസെഡ്) നാഷണല്‍ സെന്റര്‍ ഫോര്‍ എര്‍ത്ത് സയന്‍സ് സ്റ്റഡീസ് (എന്‍.സി.ഇ.എസ്.എസ്.) തയ്യാറാക്കിയ തീരദേശ പരിപാലന പ്ലാനിന്റെ കരടിലുള്ള നിര്‍ദേശങ്ങളും പരാതികളും സ്വീകരിക്കുന്നതിനായാണ് പബ്ലിക് ഹിയറിംഗ് നടത്തുന്നത്. പൊതുജനങ്ങള്‍ക്ക് പരാതികളും അഭിപ്രായങ്ങളും നിര്‍ദേശങ്ങളും അന്നേ ദിവസം നേരിട്ടോ രേഖാമൂലമോ നല്‍കാം. ജില്ലയിലെ 4 നഗരസഭകളും 32 പഞ്ചായത്തുകളുമാണ് തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. coastal.keltron.org, keralaczma.gov.in എന്നീ വെബ്‌സൈറ്റുകളിലും ജില്ല കളക്ടറേറ്റ്, നഗരാസൂത്രണ ഓഫീസ്, തീരദേശ പരിപാലന പ്ലാനില്‍ ഉള്‍പ്പെട്ടിട്ടുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ പ്ലാനിന്റെ കരട് ലഭ്യമാണ്. കൂടുതൽ വിവരത്തിന് ഫോണ്‍: 0477 253390.

date