Post Category
ഭൂമിയ്ക്ക് കരമടയ്ക്കാം; കൃഷ്ണൻ കുട്ടിയുടെ കാലങ്ങളായുള്ള പരാതിക്ക് പരിഹാരം
കാലങ്ങളായി കരമടക്കാൻ സാധിക്കാത്ത ഭൂമി പ്രശ്നം ഒരാഴ്ചകം പരിഹാരം കാണാൻ ബന്ധപ്പെട്ട ഉദ്യോഗസ്ഥർക്ക് മന്ത്രി പി. പ്രസാദിന്റെ കർശന നിർദ്ദേശം. ചേപ്പാട് പഞ്ചായത്ത് നാലാം വാർഡിൽ മീനത്തേതിൽ വീട്ടിൽ ടി.കെ. കൃഷ്ണൻകുട്ടിയുടെ പരാതിയാണ് കരുതലും കൈത്താങ്ങും പരാതി പരിഹാര അദാലത്തിൽ മന്ത്രി പരിഗണിച്ചത്.
കരമടക്കാൻ കഴിയാത്തതിനാൽ വീട് നിർമ്മിക്കാൻ സാധിക്കാതെ പ്രതിസന്ധിയിൽ ആയിരുന്നു കൃഷ്ണൻകുട്ടി. കിടപ്പുരോഗിയായ ഭാര്യ തങ്കമ്മയുമായി ചോർന്നൊലിക്കുന്ന വീട്ടിലാണ് ഇപ്പോൾ താമസം. കൂലിപ്പണി ചെയ്താണ് ഭാര്യയുടെ ചികിത്സയ്‌കും മറ്റുമുള്ള വരുമാനം കണ്ടെത്തുന്നത്.
പ്രശ്നം വിശദമായി കേട്ട മന്ത്രി ഒരാഴ്ച്ചയ്ക്കകം പ്രശ്നങ്ങൾക്ക് പരിഹാരം കണ്ടെത്താൻ നിർദ്ദേശിച്ചതിൻറെ ആശ്വാസത്തിലാണ് കൃഷ്ണൻകുട്ടി മടങ്ങിയത്.
date
- Log in to post comments