Skip to main content
സിബിക്ക് താമസ സൗകര്യത്തോടെ പഠിക്കാം

സിബിക്ക് താമസ സൗകര്യത്തോടെ പഠിക്കാം

 ഭിന്നശേഷിക്കാരനായ  സിബിയെ സ്പെഷ്യൽ സ്‌കൂളിൽ ചേർത്ത് പഠിപ്പിക്കാൻ നിർദേശിച്ച് മന്ത്രി പി. പ്രസാദ്. കാർത്തികപ്പള്ളി താലൂക്ക് പരാതി പരിഹാര അദാലത്തിലത്തിൽ അമ്മയ്ക്കാപ്പം എത്തിയ മുതുകുളം സ്വദേശിയായ എസ്‌. സിബിക്കാണ് കായംകുളം മിസ്പാ സ്പെഷ്യൽ സ്കൂളിൽ താമസ സൗകര്യത്തോടെ പഠിപ്പിക്കാനുള്ള സൗകര്യം  ഒരുങ്ങിയത്.
ഇതിനായി സമൂഹിക നീതി ഓഫീസർ എ.ഒ. അബീന് മന്ത്രി പ്രത്യേക നിർദേശം നൽകി.

35 വയസ്സുള്ള സിബി അമ്മയ്ക്കൊപ്പമാണ് ഇപ്പോൾ താമസിക്കുന്നത്. സിബിയുടെ മരുന്നുകൾക്കായി ഒരു മാസം 4000 രൂപയോളം ചിലവുണ്ട്. കുടുംബ പെൻഷൻ മാത്രമാണ് ഇവർക്കുള്ള ഏക വരുമാനം. തന്റെ പരിമിതികൾ മറന്ന്, പുതിയ സഹപാഠികളോടൊപ്പം അറിവിന്റെ ലോകത്തേക്ക്  കടക്കുന്നതിന്റെ ആഹ്ലാദത്തിലാണ് സിബി മടങ്ങിയത്.

date