സാഗർ പരിക്രമ: കേന്ദ്രമന്ത്രിമാരായ പർഷോത്തം രൂപാലയും എൽ മുരുഗനും വിവിധ പരിപാടികളിൽ പങ്കെടുക്കും
കേന്ദ്ര ഗവൺമെന്റിന്റെ സാഗർ പരിക്രമ പരിപാടിയുടെ ഏഴാം ഘട്ടത്തിന്റെ ഭാഗമായി ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിൽ നടക്കുന്ന വിവിധ പരിപാടികളിൽ കേന്ദ്ര ഫിഷറീസ്, മൃഗസംരക്ഷണ, ക്ഷീരവികസന മന്ത്രി ശ്രീ പർഷോത്തം രുപാലയും കേന്ദ്ര ഫിഷറീസ്, വാർത്താവിതരണ പ്രക്ഷേപണ സഹമന്ത്രി ഡോ എൽ മുരുകനും പങ്കെടുക്കും. കേന്ദ്രമന്ത്രിമാർ ആലപ്പുഴയിലെ തോട്ടപ്പള്ളി ഫിഷിംഗ് ഹാർബർ ജൂൺ 11ന് ഉച്ചയ്ക്ക് 2.20 മണിക്ക് സന്ദർശിക്കും.അതിന് ശേഷം 3.20 മണിക്ക് കൊല്ലം അമൃതപുരി കാമ്പസ് സന്ദർശിക്കുകയും മത്സ്യത്തൊഴിലാളികളുമായി സംവദിക്കും ചെയ്യും
തുടർന്ന് ജൂൺ 12 ന് രാവിലെ 9 മണിക്ക് കേന്ദ്രമന്ത്രിമാർ മുട്ടത്തറ മത്സ്യബന്ധന ഗ്രാമവും തിരുവനന്തപുരത്തെ മത്സ്യഫെഡ് ഫാക്ടറിയും സന്ദർശിക്കും. രാവിലെ 11.30 മണിക്ക് വിഴിഞ്ഞം ഫിഷിംഗ് ഹാർബറും സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ വിഴിഞ്ഞം യൂണിറ്റും സന്ദർശിക്കും. സംസ്ഥാന ഫിഷറീസ് മന്ത്രി സജി ചെറിയാനോടൊപ്പം കേന്ദ്രമന്ത്രിമാർ വൈകിട്ട് 4 മണിക്ക് പൊഴിയൂർ ഫിഷിംഗ് ഹാർബറും സന്ദർശിക്കും.
- Log in to post comments