Skip to main content

എം.ബി.എ. ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ

: സഹകരണ വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന സംസ്ഥാന സഹകരണ യൂണിയന്റെ നെയ്യാര്‍ ഡാമിലെ കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്മെന്റില്‍ (കിക്മ) 2023-25 എം.ബി.എ. (ഫുള്‍ ടൈം) ബാച്ചില്‍ ഒഴിവുളള സീറ്റുകളിലേക്ക് ജൂണ്‍ 12 രാവിലെ 10 മുതല്‍ 12 വരെ ഓണ്‍ലൈന്‍ ഇന്റര്‍വ്യൂ നടത്തുന്നു. ഡിഗ്രിക്ക് 50 ശതമാനം  മാര്‍ക്കും സി-മാറ്റ്/കെ-മാറ്റ്/ ക്യാറ്റ് യോഗ്യത നേടിയവര്‍ക്കും ജൂലൈ രണ്ടാംഘട്ട കെ-മാറ്റ് പരീക്ഷ എഴുതുന്നവര്‍ക്കും  ഓണ്‍ലൈന്‍ ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. സഹകരണ ജീവനക്കാരുടെ ആശ്രിതര്‍ക്ക്  20 ശതമാനം സീറ്റ് സംവരണം  ഉണ്ട്. എസ്.സി./എസ്.ടി./ഒ.ഇ.സി., ഫിഷറീസ് വിഭാഗങ്ങള്‍ക്ക് ഫീസ് ആനുകൂല്യം ലഭിക്കുംം. അവസാന വര്‍ഷ ഡിഗ്രി വിദ്യാര്‍ത്ഥികള്‍ക്കും  ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം. അപേക്ഷര്‍ ഇന്റര്‍വ്യൂ അറ്റന്‍ഡ് ചെയ്യേണ്ട ലിങ്ക്  meet.google.com/jyd-xpts-gzt.  ഫോണ്‍: 8547618290/8281743442 www.kicma.ac.in.

date