Skip to main content

ചെങ്ങന്നൂരിൽ ഹെലികോപ്റ്റർ എത്തി, രക്ഷാപ്രവർത്തനം വേഗത്തിലായി

ചെങ്ങന്നൂരിൽ ഇന്നലെ രാവിലെ തന്നെ നാല്  ഹെലികോപ്റ്ററുകൾ രക്ഷാപ്രവർത്തനത്തിനെത്തി. ചെങ്ങന്നൂരിൻരെ വിവിധ ഭാഗങ്ങളിൽ ഭക്ഷണപ്പാക്കറ്റുകൾ വിതരണം ചെയ്തു. ചെങ്ങന്നൂർ ഭാഗങ്ങളിലേക്ക് ഭക്ഷ്യവസ്തുക്കൾ പരമാവധി സംഭരിച്ച് നൽകാൻ സപ്ലൈ ഓഫീസർമാർക്ക് ജില്ലാ കളക്ടർ  നിർദ്ദേശം നൽകി. കൊല്ലം സപ്ലൈ ഓഫീസറോടും ഇക്കാര്യം ആവശ്യപ്പെട്ടിട്ടുണ്ട്. നാല് ദുരന്ത നിവാരണ സേനയുടെ സംഘത്തെക്കൂടി ജില്ലയിലേക്ക് ഇന്നലെ ദൗത്യത്തിനായി ലഭിച്ചു.  

(പി.എൻ.എ 2344/2018)

 

date