Post Category
തിരുവോണസദ്യ ഉള്‍പ്പെടെ കാറ്ററിംഗ് അസോസിയേഷന്റെ സൗജന്യ ഭക്ഷണവിതരണം
പ്രളയബാധിതര്‍ക്ക് തിരുവോണസദ്യ ഉള്‍പ്പെടെ ഏഴ് ദിവസം സൗജന്യമായി ഭക്ഷണമെത്തിച്ച് ഓള്‍ കേരള കേറ്ററിംഗ് അസോസിയേഷന്റെ പത്തനംതിട്ട ജില്ലാ കമ്മറ്റി. ഇന്നലെ മുതല്‍ ഭക്ഷണവിതരണം ആരംഭിച്ചു. ആറന്മുള പാര്‍ഥസാരഥി ക്ഷേത്രത്തിന് സമീപമുള്ള പൊലീസ് എയ്ഡ് പോസ്റ്റില്‍ വച്ചാണ് ഭക്ഷണവിതരണം നടത്തുന്നത്. ആളുകള്‍ക്ക് അവിടെ വച്ച് കഴിക്കാനും വീട്ടിലേക്ക് കൊണ്ടുപോകാനും ഇവര്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. 1400 ഓളം പേര്‍ക്കാണ് ഇന്നലെ ഭക്ഷണം നല്‍കിയത്. ഏഴ് ദിവസത്തേക്കാണ് ഇത് ആരംഭിച്ചതെങ്കിലും ആളുകളുടെ പ്രതികരണം കണക്കിലെടുത്ത് കൂടുതല്‍ ദിവസത്തേക്ക് ഭക്ഷണവിതരണം നീട്ടുമെന്നും കാറ്ററിംഗ് അസോസിയേഷന്‍ ഭാരവാഹികള്‍ അറിയിച്ചു.
(പിഎന്‍പി 2342/18)
date
- Log in to post comments