Skip to main content

272 മെഡിക്കല്‍ ക്യാമ്പുകള്‍ നടത്തി

 

ആരോഗ്യവകുപ്പ് ബുധനാഴ്ച മാത്രം 272 ക്യാമ്പുകളില്‍ പരിശോധന നടത്തി മരുന്നുകള്‍ വിതരണം ചെയ്‌തെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് പറഞ്ഞു. 118 ഡോക്ടര്‍മാരാണ് ഫീല്‍ഡിലുള്ളത്. ഇവരുടെ നേതൃത്വത്തില്‍ 118 ടീമായാണ് പ്രവര്‍ത്തിക്കുന്നത്. കാര്യമായ അസുഖങ്ങളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും മാനസികാഘാതം കുറയ്ക്കുന്നതിന് സാമൂഹിക നീതി വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കൗണ്‍സലിംഗ് നല്‍കിവരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.          (പിഎന്‍പി 2360/18)

date