Post Category
ജെവവൈവിധ്യ പുരസ്‌കാരം: അപേക്ഷ ക്ഷണിച്ചു
കേരള സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡിന്റെ 2022 വര്‍ഷത്തെ ജൈവവൈവിധ്യ പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷ ക്ഷണിച്ചു. മികച്ച ജൈവവൈവിധ്യ പരിപാലന സമിതി, ഹരിത വ്യക്തി, മികച്ച സംരക്ഷക കര്‍ഷകന്‍, സംരക്ഷക കര്‍ഷക, ജൈവവൈവിധ്യ പത്രപ്രവര്‍ത്തകന്‍ അച്ചടി മാധ്യമം, ജൈവവൈവിധ്യ മാധ്യമപ്രവര്‍ത്തകന്‍ ദൃശ്യ,ശ്രവ്യ മാധ്യമം, മികച്ച കാവ് സംരക്ഷണ പുരസ്‌കാരം, ജൈവവൈവിധ്യ സ്‌കൂള്‍, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം സര്‍ക്കാര്‍,സഹകരണ, പൊതുമേഖല, ജൈവവൈവിധ്യ സംരക്ഷണ സ്ഥാപനം സ്വകാര്യ മേഖല എന്നിങ്ങനെ 10 വ്യത്യസ്ത വിഭാഗങ്ങളിലായി പുരസ്‌കാരങ്ങള്‍ക്ക് അപേക്ഷിക്കാം. അപേക്ഷകള്‍ ഒക്ടോബര്‍ 10 നകം ലഭിക്കണം. വിശദവിവരങ്ങളും അപേക്ഷയുടെ മാതൃകയും www.keralabiodiversity.org ല്‍ ലഭിക്കും.ഫോണ്‍. 9656863232.
date
- Log in to post comments