Skip to main content

വിദ്യാഭ്യാസ ധനസഹായത്തിന് അപേക്ഷിക്കാം

ആലപ്പുഴ: ക്ഷീരകര്‍ഷക ക്ഷേമനിധി ബോര്‍ഡ് നടപ്പിലാക്കുന്ന വിദ്യാഭ്യാസ ധനസഹായ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംസ്ഥാനത്തെ വിവിധ ക്ഷീരസഹകരണ സംഘങ്ങളില്‍ പാല്‍ അളക്കുന്ന ക്ഷീരകര്‍ഷക
ക്ഷേമനിധി അംഗങ്ങളുടെ മക്കള്‍ക്കാണ് അര്‍ഹത. എസ്.എസ്.എല്‍.സി, പ്ലസ് ടു, ബിരുദം‍, പ്രൊഫഷണല്‍ ബിരുദം എന്നീ തലങ്ങളിൽ പഠിക്കുന്നവർആയിരിക്കണം. 

അപേക്ഷകര്‍ 2022-23 അക്കാദമിക് വര്‍ഷം പഠനം പൂര്‍ത്തീകരിച്ചതും 2023-24 വര്‍ഷം യോഗ്യത സര്‍ട്ടിഫിക്കറ്റ് കരസ്ഥമാക്കിയവരുമായിരിക്കണം. പദ്ധതിയുടെ വിശദവിവരങ്ങളും അപേക്ഷയും www.kdfwf.orgg വെബ്സൈറ്റില്‍ ലഭിക്കും. ബ്ലോക്ക് തലത്തില്‍ പ്രവര്‍ത്തിക്കുന്ന ക്ഷീരവികസന യൂണിറ്റ് ഓഫീസുകളുമായി ബന്ധപ്പെടാം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15.

date