Skip to main content

തൊഴിൽ പദ്ധതിയുടെ ഉദ്ഘാടനവും രജിസ്ട്രേഷനും ഇന്ന്

ആലപ്പുഴ: കേരള നോളജ് ഇക്കോണമി മിഷന്റെയും സാമൂഹ്യ നീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തിൽ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട 18നും 45നും ഇടയിൽ പ്രായമുള്ളവർക്കായി നടത്തുന്ന തൊഴിൽ പദ്ധതിയുടെ ജില്ലാതല ഉദ്ഘാടനവും ഡി.ബ്ള്യൂ.എം.എസ്. ക്യാമ്പയിൻ രജിസ്ട്രെഷനും ഇന്ന് (ഡിസംബർ 3) ആലപ്പുഴ മുനിസിപ്പൽ ടൗൺഹാളിൽ നടക്കും.

രജിസ്ട്രേഷനിലും കരിയർ കൗൺസലിംഗിലും പങ്കെടുക്കാൻ താല്പര്യമുള്ള ഭിന്നശേഷി വിഭാഗക്കാർ രാവിലെ 9.30 മുൻസിപ്പൽ ടൗൺ ഹാളിൽ എത്തണം. പ്ലസ്ടു, ഐ.ടി.ഐ, പോളി തുടങ്ങിയ അടിസ്ഥാന യോഗ്യതകളോ ഉന്നത യോഗ്യതകളോ ഉള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.

date