Skip to main content

ലോക മണ്ണുദിനാഘോഷം ഡിസംബര്‍ അഞ്ചിന്

ആലപ്പുഴ: ജില്ലാ മണ്ണ് പര്യവേഷണ സംരക്ഷണ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഡിസംബര്‍ അഞ്ചിന് കണിച്ചുകുളങ്ങര സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ നടക്കുന്ന ലോക മണ്ണുദിനാചരണം പി.പി.ചിത്തരഞ്ജന്‍ എം.എല്‍.എ ഉദ്ഘാടനം ചെയ്യും. മാരാരിക്കുളം വടക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.സുദര്‍ശനാബായി അധ്യക്ഷ്യത വഹിക്കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി നീര്‍ത്തട മാപ്പിന്റെ പ്രകാശനം നിര്‍വഹിക്കും. ജില്ലാ മണ്ണ് പര്യവേക്ഷണ ഓഫീസര്‍ ആര്‍.അനിത പദ്ധതി വിശദീകരിക്കും.

തെങ്ങ് കൃഷി പ്രത്യേക പദ്ധതി പ്രകാശനവും കാര്‍ഷിക ഉപാധികളുടെ വിതരണവും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.എസ് ശിവപ്രസാദ് നിര്‍വഹിക്കും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി.മോഹനന്‍ കര്‍ഷകരെ ആദരിക്കും. ജില്ലാ മണ്ണ് സംരക്ഷണ ഓഫീസര്‍ എസ്. മഞ്ജു, ക്ഷേമകാര്യ സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അനിത തിലകന്‍, ജില്ലാ പഞ്ചായത്തംഗം വി.ഉത്തമന്‍, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്താംഗങ്ങളായ പി.എസ് ശ്രീലത, കെ.പി. വിനോദ്, മാരാരിക്കുളം വടക്ക് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.സി ഷിബു, പഞ്ചായത്ത് സെക്രട്ടറി എസ്. ബിജി, കൃഷി ഓഫീസര്‍ ജാനിഷ് റോസ് ജേക്കബ് തുടങ്ങിയവര്‍ പങ്കെടുക്കും. വിവിധ വിഷയങ്ങളില്‍ കാര്‍ഷിക സെമിനാറും നടക്കും. 

date