Skip to main content

പാസ്വേഡ്- കരിയര്‍ ഗൈഡന്‍സ് പരിശീലന പരിപാടി നാളെ

ആലപ്പുഴ: സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പിന്റെ ആഭിമുഖ്യത്തില്‍ ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി, കോളജ് തല വിദ്യാര്‍ഥികള്‍ക്കായി സൗജന്യ വ്യക്തിത്വ വികസന കരിയര്‍ ഗൈഡന്‍സ് ക്യാമ്പ് പാസ്‌വേഡ് 2023-24 സംഘടിപ്പിക്കുന്നു. നാളെ രാവിലെ പത്തിന് (ഡിസംബര്‍ നാല്) കായംകുളം ഗവ.ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ നടക്കുന്ന ക്യാമ്പ് യു.പ്രതിഭ എം.എല്‍.എ ചെയ്യും. കായംകുളം മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ പി.ശശികല അധ്യക്ഷത വഹിക്കും. കരിയര്‍ ഗൈഡന്‍സ് വിദഗ്ദ്ധരായ അജി ജോര്‍ജ്ജ് വാളകം, ഹിഷാം അരീക്കോട് എന്നിവര്‍ ക്ലാസെടുക്കും

date