നവ കേരള സദസ്സ്: സെമിനാർ ഇന്ന്
ആലപ്പുഴ: മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന് മുന്നോടിയായി ചേർത്തല തെക്ക് പഞ്ചായത്തിൽ സെമിനാർ സംഘടിപ്പിക്കുന്നു. സുസ്ഥിര മത്സ്യബന്ധനവും കടൽ സുരക്ഷ മാർഗ്ഗങ്ങളും എന്ന വിഷയത്തിൽ സംഘടിപ്പിക്കുന്ന സെമിനാർ ഇന്ന്( ഡിസംബർ 3) രാവിലെ പത്തിന് അർത്തുങ്കൽ സെന്റ് ഫ്രാൻസിസ് അസീസി എൽ പി സ്കൂളിൽ പി.പി. ചിത്തരഞ്ജൻ എംഎൽഎ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എൻ.എസ് ശിവപ്രസാദ് അധ്യക്ഷത വഹിക്കും. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് ഫിഷറീസ് എക്സ്റ്റൻഷൻ ഓഫീസർ ഡോക്ടർ എസ്. സാജൻ വിഷയാവതരണം നടത്തും. കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി മോഹനൻ, ചേർത്തല തെക്ക് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സിനി മോൾ സാംസൺ, വൈസ് പ്രസിഡന്റ് നിബു എസ് പത്മം, സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഒ.പി അജിത, ജയറാണി, ടോമി ഏലശ്ശേരി, പഞ്ചായത്തംഗം മേരി ഗ്രേസ് സെബാസ്റ്റ്യൻ, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.പി വിനോദ്, മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് അംഗം പി.ഐ ഹാരിസ്, മത്സ്യഫെഡ് അംഗം ടി.എസ് രാജേഷ്, അർത്തുങ്കൽ സെന്റ് ആൻഡ്രൂസ് ബസിലിക്ക റെക്ടർ യേശുദാസ് കാട്ടുങ്കൽത്തയ്യിൽ, പഞ്ചായത്ത് സെക്രട്ടറി എസ്. ഷാജി, മത്സ്യത്തൊഴിലാളി സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുക്കും.
- Log in to post comments