കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും: സെമിനാര്‍ സംഘടിപ്പിച്ചു
ആലപ്പുഴ: നവകേരള സദസിന്റെ ഭാഗമായി ഹരിപ്പാട് മണ്ഡലത്തിൽ 'കയര്‍ വ്യവസായം നേരിടുന്ന പ്രതിസന്ധികളും പരിഹാര മാര്‍ഗങ്ങളും' എന്ന വിഷയത്തിൽ സെമിനാര്‍ സംഘടിപ്പിച്ചു. മഹാദേവികാട് ധന്യ ഓഡിറ്റോറിയത്തില്‍ നടത്തിയ സെമിനാര്‍ കയര്‍ഫെഡ് ചെയര്മാന് ടി.കെ. ദേവകുമാര്‍ ഉദ്ഘാടനം ചെയ്തു.
കയര്‍ഫെഡ് ഡയറക്ടര്‍ ബോര്‍ഡ് അംഗം കെ.എന്‍. തമ്പി അധ്യക്ഷനായി. കയര്‍ ക്ഷേമനിധി ബോര്‍ഡ് അംഗം കെ. കരുണാകരന് മുഖ്യാതിഥിയായി. ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ടി.എസ്. താഹ, ജില്ല പഞ്ചായത്തംഗം എ. ശോഭ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ഗിരിജാഭായ്, അശ്വതി തുളസി, കാര്‍ത്തികപ്പള്ളി പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആര്. അമ്പിളി, കാര്‍ത്തികപ്പള്ളി താലൂക്ക് കയര്‍ വര്‍ക്കേഴ്സ് യൂണിയന് ജനറല്‍ സെക്രട്ടറി ബി. അബിന്‍ഷ, പ്രോജക്ട് തല കയര്‍ വ്യവസായ ബന്ധസമിതി അംഗം വടക്കടം സുകുമാരന്‍ എന്നിവര്‍ ചര്‍ച്ചക്ക് നേതൃത്വം നൽകി. കായംകുളം കയര്‍ പ്രോജക്ട് ഓഫീസര്‍ ആര്. റഹുമത്ത്, അസിസ്റ്റന്റ് രജിസ്ട്രാര്‍ വി. അമ്പിളി തുടങ്ങിയവര്‍ പങ്കെടുത്തു.
- Log in to post comments