Skip to main content

വിദ്യാർഥികൾക്ക് ധനസഹായം

 

 

ആലപ്പുഴ: ഈ വർഷം പ്രൊഫഷണൽ, ബിരുദാനന്തരബിരുദ, ഗവേഷണ കോഴ്‌സുകൾക്ക് പഠിക്കുന്ന പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് മാവേലിക്കര ബ്ലോക്ക് പഞ്ചായത്ത് മെറിറ്റോറിയസ് ധനസഹായം നൽകുന്നു. അപേക്ഷകർ മാന്നാർ, തഴക്കര, മാവേലിക്കര തെക്കേക്കര, ചെട്ടികുളങ്ങര, ചെന്നിത്തല-തൃപ്പെരുംതുറ എന്നീ പഞ്ചായത്തിലെ സ്ഥിരതാമസക്കാരും ഗ്രാമസഭ പട്ടികയിൽ ഉൾപ്പെട്ടവരുമായിരിക്കണം. 

 

ജാതി, വരുമാനം, എസ്.എസ്.എൽ.എസി., പ്ലസ്ടു സർട്ടിഫിക്കറ്റുകളുടെ പകർപ്പ്, പഠിക്കുന്ന സ്ഥാപനത്തിന്റെ മേധാവി നൽകുന്ന സാക്ഷ്യപത്രം, ഗ്രാമപഞ്ചായത്തിൽനിന്ന് ധനസഹായം ലഭിച്ചിട്ടില്ലെന്ന സർട്ടിഫിക്കറ്റ്, ഗ്രാമസഭ പട്ടികയിൽ ഉൾപ്പെട്ടതാണെന്ന പഞ്ചായത്ത് സെക്രട്ടറിയുടെ കത്ത് എന്നിവ സഹിതം അപേക്ഷ ഡിസംബർ ഏഴിനകം മാവേലിക്കര പട്ടികജാതി വികസന ഓഫീസിൽ നൽകണം.

 

(പി.എൻ.എ.2843/17)

 

 

 

 

date