Skip to main content

വിവാഹപൂർവ കൗൺസലിങ് കേന്ദ്രങ്ങൾ തുടങ്ങും

ആലപ്പുഴ:സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് ന്യൂനപക്ഷ വിഭാഗത്തിലെ  അവിവാഹിതരായ യുവജനങ്ങൾക്കായി വിവാഹപൂർവ  കൗൺസലിങ് കേന്ദ്രങ്ങൾ ആരംഭിക്കും. കാലിക്കറ്റ് യൂണിവേഴ്‌സിറ്റി സോഷ്യോളജി വിഭാഗവും തിരുവനന്തപുരം ലയോള കോളജ് സൈക്കോളജി വിഭാഗവും ചേർന്ന് തയ്യാറാക്കിയ സിലബസും മൊഡ്യൂളും അനുസരിച്ചാണ് ക്ലാസുകൾ നടക്കുക. മൂന്നു മണിക്കൂർ ദൈർഘ്യമുള്ള എട്ട് സെഷനുകൾ അടങ്ങുന്നതാണ് കോഴ്‌സ്. ശനി, ഞായർ അടക്കമുള്ള അവധി ദിനങ്ങളിലാണ് ക്ലാസുകൾ. ജില്ലയിൽ ന്യൂനപക്ഷ യുവജനതയ്ക്കായുള്ള പരിശീലന കേന്ദ്രത്തിൽ ആരംഭിക്കുന്ന സൗജന്യ കൗൺസിലിങ് കോഴ്‌സുകളിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ഓഫീസിൽ നേരിട്ടോ, ഫോൺ വഴിയോ രജിസ്റ്റർ ചെയ്യണം. ഫോൺ: 0477 2287869.

 

date