Skip to main content

യോഗം ചേര്‍ന്നു

 

പ്രളയദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ വിദ്യാര്‍ഥികളുടെ പങ്കാളിത്തം ഉറപ്പാക്കുന്നതിനായി ജില്ലയിലെ സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂള്‍ മാനേജര്‍മാരുടെയും പ്രിന്‍സിപ്പല്‍മാരുടെയും യോഗം ചേര്‍ന്നു. കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ എഡിഎം പി.റ്റി.എബ്രഹാം അധ്യക്ഷത വഹിച്ചു. കുട്ടികളില്‍ സഹാനു ഭൂതി വളര്‍ത്താന്‍ പ്രളയബാധിതര്‍ക്കായുള്ള ധനസഹായ ശേഖരണത്തില്‍ കുട്ടികളെയും പങ്കാളികളാക്കണമെന്ന് എഡിഎം പറഞ്ഞു. ദുരന്തനിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടര്‍ എസ്.ശിവപ്രസാദ്, ഫാ.റജി മാത്യു, മാത്യു ജോര്‍ജ്, സജയ് ജോണ്‍, ഡാനിയല്‍, ഒ.എ.നൈനാന്‍, രാജന്‍, ഇന്ദു, വിജയകുമാരി തുടങ്ങിയവര്‍ പങ്കെടുത്തു.          (പിഎന്‍പി 2865/18)

date