Skip to main content

പ്രതേ്യക ഗ്രാമസഭ

 

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി സമാഹരണത്തിന്റെ ഭാഗമായി ഓമല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ ഈ മാസം 16ന് പ്രതേ്യക ഗ്രാമസഭ ചേരും. ഒന്നാം വാര്‍ഡിലേത് രണ്ടിന് ചീക്കനാല്‍ ഗവണ്‍മെന്റ് എല്‍പിഎസിലും രണ്ടാം വാര്‍ഡിലേത് മൂന്നിന് ഐമാലി വെസ്റ്റ് എന്‍എസ്എസ് കരയോഗ മന്ദിരത്തിലും മൂന്നാം വാര്‍ഡിലേത് രാവിലെ 10ന് ഓമല്ലൂര്‍ അമ്പല ജംഗ്ഷനിലുള്ള എന്‍എസ്എസ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലും നാലാം വാര്‍ഡിലേത് ഉച്ചയ്ക്ക് ശേഷം മൂന്നിന് പറയനാലി കമ്മ്യൂണിറ്റി സെന്ററിലും അഞ്ചാം വാര്‍ഡിലേത് വൈകിട്ട് നാലിന് പുത്തന്‍പീടിക എംഎസ് സി എല്‍പിഎസിലും ആറാം വാര്‍ഡിലേത് ഉച്ചയ്ക്ക് ശേഷം രണ്ടിനും ഏഴാം വാര്‍ഡിലേത് രാവിലെ 11ന് ഓമല്ലൂര്‍ ഗവണ്‍മെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലും എട്ടാം വാര്‍ഡിലേത് രാവിലെ 10ന് വാഴമുട്ടം എന്‍എസ്എസ് കരയോ മന്ദിരത്തിലും ഒമ്പതാം വാര്‍ഡിലേത് മൂന്നിന് വാഴമുട്ടം ഗവണ്‍മെന്റ് യുപിഎസിലും 10-ാം വാര്‍ഡിലേത് രണ്ടിന് മുള്ളനിക്കാട് സെന്റ് മേരീസ് ചര്‍ച്ച് പാരിഷ് ഹാളിലും 11-ാം വാര്‍ഡിലേത് ഉച്ചയ്ക്ക് രണ്ടിന് പന്ന്യാലി ഗവണ്‍മെന്റ് യുപിഎസിലും 12-ാം വാര്‍ഡിലേത് ഉച്ചയ്ക്ക് മൂന്നിനും 13-ാം വാര്‍ഡിലേത് രാവിലെ 11നും ഓമല്ലൂര്‍ ഗ്രാമപഞ്ചായത്ത് മിനി ഓഡിറ്റോറിയത്തിലും 14-ാം വാര്‍ഡിലേത് ഉച്ചയ്ക്ക് ശേഷം മൂന്നിന് മഞ്ഞനിക്കര ഗവണ്‍മെന്റ് എല്‍പിഎസിലും നടക്കും.          (പിഎന്‍പി 2866/18)

date