Post Category
ജില്ലയില്‍ 40186 കുടുംബങ്ങള്‍ക്ക് ധനസഹായത്തിനുള്ള ബില്ല് കൈമാറി
ജില്ലയില്‍ പ്രളയത്തിനിരയായവര്‍ക്കുള്ള 10,000 രൂപ ധനസഹായം 40186 കുടുംബങ്ങള്‍ക്ക് നല്‍കുന്നതിനുള്ള ബില്ല് ട്രഷറിയിലേക്ക് കൈമാറിയെന്ന് ജില്ലാ കളക്ടര്‍ പി.ബി. നൂഹ് അറിയിച്ചു. തിരുവല്ല താലൂക്കില്‍ 23585 പേരുടേയും കോഴഞ്ചേരി താലൂക്കില്‍ 6861 പേരുടേയും മല്ലപ്പള്ളി താലൂക്കില്‍ 1204 പേരുടേയും റാന്നി താലൂക്കില്‍ 3640 പേരുടേയും കോന്നി താലൂക്കില്‍ 2518 പേരുടേയും അടൂര്‍ താലൂക്കില്‍ 2378 പേരുടേയും ബില്ലുകള്‍ ട്രഷറിയിലേക്കു നല്‍കിയിട്ടുണ്ട്.
ജില്ലയില്‍ ഔദ്യോഗിക ക്യാമ്പുകളില്‍ കഴിഞ്ഞ 24230 പേരും വീടുകളും മറ്റ് സ്ഥലങ്ങളും ഉള്‍പ്പെടെ ഔദ്യോഗികം അല്ലാത്ത ക്യാമ്പുകളില്‍ കഴിഞ്ഞ 21053 പേരും ഉള്‍പ്പെടെ 45283 പേരെയാണ് ക്യാമ്പുകളില്‍ കഴിഞ്ഞതായി കണക്കാക്കിയിട്ടുള്ളത്.
(പിഎന്‍പി 2869/18)
date
- Log in to post comments