Skip to main content

ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ആന്‍ഡ് കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്റര്‍  പ്രവര്‍ത്തനം ആരംഭിച്ചു

 

ആനിക്കാട് ഗ്രാമപഞ്ചായത്തില്‍ ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍ ആന്‍ഡ് കമ്യൂണിറ്റി കൗണ്‍സലിംഗ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിച്ചു. കുടുംബശ്രീയുടെ നേതൃത്വത്തില്‍ ആരംഭിച്ച കൗണ്‍സിലിംഗ് സെന്റര്‍ ആനിക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ലിയാക്കത്ത് അലിക്കുഞ്ഞ് ഉദ്ഘാടനം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ കീഴ്‌വായ്പ്പൂര് പോലീസ് ഇന്‍സ്‌പെക്ടര്‍ കെ.സലീം മുഖ്യാതിഥിയായിരുന്നു. ജില്ലാ അഡീഷണല്‍ കോര്‍ഡിനേറ്റര്‍ മണികണ്ഠന്‍ മുഖ്യപ്രഭാഷണം നടത്തി. സമൂഹത്തില്‍ സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതിനായി കുടുംബശ്രീയും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും ചേര്‍ന്ന് ആരംഭിച്ച ജെന്‍ഡര്‍ റിസോഴ്‌സ് സെന്റര്‍. ലിംഗനീതിയും സമത്വവും ഉറപ്പാക്കുന്നതിനൊപ്പം അതിക്രമങ്ങള്‍ നേരിടേണ്ടിവരുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നിയമസഹായം ചെയ്യുക അവരുടെ മാനസിക ശാരീരികസ്ഥിതി മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ സഹായനടപടികളും സെന്ററുകളില്‍ ലഭ്യമാക്കും. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും കൗണ്‍സലിംഗ് തൊഴില്‍പരിശീലനം, വ്യക്തിത്വപരിശീലന ക്ലാസുകള്‍ എന്നിവയും കൗണ്‍സിലിംഗ് സെന്ററില്‍ നടത്തും. പഞ്ചായത്ത് വൈസ്പ്രസിഡന്റ് ശ്രീദേവി എംഎസ്, വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജോസഫ്, ക്ഷേമകാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം ഷീബാ ജോസഫ്, ആരോഗ്യ-വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റിയംഗം ജോസഫ് വര്‍ഗീസ്, ഗ്രാമപഞ്ചായത്തംഗങ്ങള്‍ എന്നിവര്‍ പങ്കെടുത്തു.                            (പിഎന്‍പി 2872/18)

date