Skip to main content

ജില്ലയിലെ 819 സ്‌കൂളുകളില്‍ നിന്നും ദുരിതാശ്വാസ നിധിയിലേക്ക്  വിദ്യാര്‍ഥികള്‍ നല്‍കിയത് 43.21 ലക്ഷം രൂപ 

 

ജില്ലയിലെ 819 സ്‌കൂളുകളില്‍ നിന്നായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 43.21 ലക്ഷം രൂപ ലഭിച്ചു. എല്‍പി മുതല്‍ ഹൈസ്‌കൂള്‍ വരെയുള്ള 702 സ്‌കൂളുകളില്‍ നിന്നും 30.17 ലക്ഷം രൂപയാണ് ലഭിച്ചത്. ഈ വിഭാഗത്തിലുള്ള സര്‍ക്കാര്‍ സ്‌കൂളുകളില്‍ നിന്ന് 8.53 ലക്ഷം രൂപയും എയിഡഡ് സ്‌കൂളുകളില്‍ നിന്ന് 17.77 ലക്ഷം രൂപയും അണ്‍എയിഡഡ് സ്‌കൂളുകളില്‍ നിന്ന് 3.85 ലക്ഷം രൂപയുമാണ് ലഭിച്ചത്. 

ഹയര്‍ സെക്കന്‍ഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി വിഭാഗത്തില്‍ ജില്ലയിലെ സര്‍ക്കാര്‍/എയിഡഡ് മേഖലയിലുള്ള 92 സ്‌കൂളുകളില്‍ നിന്നായി 7.64 ലക്ഷം രൂപയും  അണ്‍എയിഡഡ് മേഖലയിലുള്ള 25 സ്‌കൂളുകളില്‍ നിന്നായി 5.4 ലക്ഷം രൂപയും ലഭിച്ചു. 

പ്രളയദുരന്തത്തില്‍പ്പെട്ട കേരളത്തിന്റെ പുനര്‍നിര്‍മാണത്തിന് വിദ്യാര്‍ത്ഥികളും കൈകോര്‍ത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കുട്ടികളുടെ ചെറിയ സംഭാവനകള്‍ നല്‍കണമെന്ന മുഖ്യമന്ത്രിയുടെ സന്ദേശം കഴിഞ്ഞ ദിവസം ജില്ലയിലെ എല്ലാ സ്‌കൂളുകളിലും വായിച്ചിരുന്നു. ഈ ആഹ്വാനം ഏറ്റെടുത്താണ് ജില്ലയിലെ വിദ്യാര്‍ഥികള്‍   മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 43.21 ലക്ഷം രൂപ ലഭ്യാമാക്കിയത്. 

        (പിഎന്‍പി 2874/18)

date