Skip to main content

അപേക്ഷ ക്ഷണിച്ചു

 

കേരള സര്‍ക്കാര്‍   പട്ടികജാതി വികസന വകുപ്പും എത്തിയോസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്‌കില്‍ ഏക്‌സലന്‍സും ചേര്‍ന്ന് ഹോട്ടല്‍   മേഖലയിലേക്ക്  നടത്തുന്ന സൗജന്യ ഹൗസ്  കീപ്പിംഗ്  (യുവാക്കള്‍ക്ക്   മാത്രം,  യോഗ്യത   എസ്.എസ്.എല്‍.സി),  ഫുഡ്  ആന്റ് ബീവറേജസ് സര്‍വ്വീസസ്, ഫ്രണ്ട് ഓഫീസ്  മാനേജ്‌മെന്റ്  കോഴ്‌സിലേക്ക്  പട്ടികജാതി വിഭാഗത്തില്‍പ്പെട്ട 18-നും25-നും മദ്ധ്യേ പ്രായമുള്ളതും കുറഞ്ഞത് എസ്.എസ്.എല്‍.സി, പ്ലസ്ടു യോഗ്യതയുള്ളതുമായ യുവതി യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കോഴ്‌സ് ഫീസ്  യൂണിഫോം, ഭക്ഷണം, താമസം ഇവ സൗജന്യമായിരിക്കും. അഭിരുചി  നിര്‍ണ്ണയ  പരീക്ഷയുടെയും  മുഖാമുഖാഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ്  പ്രവേശനം.   3 മാസം ദൈര്‍ഘ്യമുള്ള ഈ   റസിഡന്‍ഷ്യല്‍    കോഴ്‌സ്  പാലക്കാട് കാമ്പസിലാണ്  സംഘടിപ്പിക്കുന്നത്. യോഗ, ഇംഗ്ലീഷ് ഭാഷാ പഠനം  എന്നിവ കോഴ്‌സിന്റെ  ഭാഗമാണ്. കോഴ്‌സ് വിജയകരമായി പൂര്‍ത്തിയാക്കുന്നവര്‍ക്ക്  അതാത് മേഖലകളില്‍ പ്ലേസ്‌മെന്റ് ലഭിക്കും.ഇന്റന്‍ഷിപ്പ്  സമയത്ത് താമസവും ഭക്ഷണവും കഴിച്ച് കുറഞ്ഞത് 8000/ രൂപ സ്റ്റൈപ്പന്റ്  ലഭിക്കും. കൂടുതല്‍  വിവരങ്ങള്‍ക്ക്  9656524455, 9656524499  എന്നീ  നമ്പറുകളില്‍   ബന്ധപ്പെടാവുന്നതാണ്. 

date