Post Category
16 മുതൽ വീട്ടിലും വോട്ടുചെയ്യാം
ആലപ്പുഴ:നേരത്തെ ബൂത്ത് ലെവൽ ഓഫീസർമാർ മുഖാന്തിരംഫാറം 12 ഡി യിൽ അപേക്ഷ സമർ പ്പിച്ചിട്ടുള്ളതും അംഗീകാരം ലഭിച്ചിട്ടുള്ളതുമായ 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാർക്കും ഭിന്നശേഷി വോട്ടർമാർക്കും വീട്ടിൽ തന്നെ വോട്ടു രേഖപ്പെടുത്തുന്നതിനായി പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്. അതിനായി ജില്ലയിൽ മൈക്രോ ഒബ്സർവർ, സ്പെഷ്യൽ പോളിംഗ് ഉദ്യോഗസ്ഥൻ, സിവിൽ പോലിസ് ഓഫീസർ, ക്യാമറാമാൻ എന്നിവർ അടങ്ങിയ 101 സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ട്. പോളിംഗ് ഉദ്യോഗസ്ഥർ ഏപ്രിൽ 16 മുതൽ 25 വരെയുള്ള തിയതികളിൽ ഭവന സന്ദർശനം നടത്തി മേൽപ്പറഞ്ഞ പ്രകാരമുള്ള 85 വയസ്സിനുമേൽ പ്രായമുള്ള മുതിർന്ന പൗരന്മാരുടേയും ഭിന്നശേഷി വോട്ടർമാരുടേയും വോട്ട് ഉറപ്പാക്കുന്നതാണെന്ന് ജില്ല കളക്ടർ അറിയിച്ചു.
date
- Log in to post comments