Skip to main content

പോളിംഗ് ഉദ്യോഗസ്ഥർക്കുള്ള പരിശീലനം: ജീവനക്കാർ നിർബന്ധമായും പങ്കെടുക്കണം

ആലപ്പുഴ: ലോക് സഭാ തെരെഞ്ഞെടുപ്പ് നടത്തിപ്പിനായി പ്രിസൈഡിംഗ് ഓഫീസർ, ഫസ്റ്റ് പോളിംഗ് ഓഫീസർ ആയി നിയമിച്ച് ഉത്തരവ് ലഭിച്ചിട്ടുള്ള എല്ലാ ഉദ്യോഗസ്ഥർക്കും ഏപ്രിൽ മാസം 9, 11 തീയതികളിൽ പരിശീലനം നൽകിയിരുന്നു. ടി പരിശീലനത്തിൽ പങ്കെടുത്ത എല്ലാ ഉദ്യോഗസ്ഥരും ഏപ്രിൽ 16, 17, 18 തിയതികളിൽ അതാത് പരിശീലന കേന്ദ്രങ്ങളിൽ രാവിലെ 10 മണി, ഉച്ചയ്ക്ക് 2 മണി എന്നിങ്ങനെ രണ്ടു ഘട്ടങ്ങളായി സംഘടിപ്പിച്ചിരിക്കുന്ന പരിശീലനത്തിൽ ടി ദിവസങ്ങളിൽ എതെങ്കിലും ഒരു ഘട്ടത്തിൽ നിർബന്ധമായും പങ്കെടുക്കേണ്ടതാണ്. ടി ക്ലാസ്സുകളിൽ ഹാജാരാകാത്ത അദ്ധ്യാപകർ, ഉദ്യോഗസ്ഥർ എന്നിവർക്കെതിരെ ജനപ്രാതിനിധ്യ നിയമ പ്രകാരം ശിക്ഷാ നടപടികൾ സ്വീകരിക്കുന്നതാണ്.

ഫാറം 12 ൽ പോസ്റ്റൽ ബാലറ്റിനായി അപേക്ഷ നൽകിയ പോളിംഗ് ഉദ്യോഗസ്ഥർക്ക് മറ്റു ജില്ലകളിൽ നിന്നുള്ള പോസ്റ്റൽ ബാലറ്റ് ലഭിച്ചിട്ടുണ്ടെങ്കിൽ പരിശീലന കേന്ദ്രങ്ങളിൽ സജ്ജീകരിച്ചിട്ടുള്ള വോട്ടർ ഫെസിലിറ്റേഷൻ സെ്ൻ്ററുകളിൽ വോട്ടു രേഖപ്പെടുത്തി പോസ്റ്റൽ ബലറ്റുകൾ നിക്ഷേപിക്കുന്നതിനുള്ള സൗകര്യം ലഭിക്കുന്നതാണ്

date