Skip to main content

ലോക്സഭ തിരഞ്ഞെടുപ്പ്: മണ്ഡലങ്ങളില്‍ നിർണയകമായി  42721 പുതിയ വോട്ടർമാർ 

 ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പില്‍   ആലപ്പുഴ, മാവേലിക്കര  മണ്ഡലങ്ങളിൽ നിർണായകമാകുന്നത് 42721 പുതിയ വോട്ടർമാർ. 18,19 പ്രായ പരിധിയിൽ ഉൾപ്പെടുന്നവരാണ് ഇവർ. ആദ്യമായി തിരഞ്ഞെടുപ്പില്‍ പങ്കാളികളാകുന്ന ഇവര്‍ ജയ പരാജയങ്ങളെ നിര്‍ണയിക്കാന്‍ ശേഷിയുള്ളവരായി മാറും.
ആലപ്പുഴ മണ്ഡലത്തിൽ ഇത്തവണയുള്ള 23,898 പുതിയ വോട്ടർമാരിൽ 11839 സ്ത്രീകളും  12059  പുരുഷന്മാരുമാണുള്ളത്. അരൂര്‍ നിയമസഭാ മണ്ഡലത്തിലെ  പുതിയ വോട്ടര്‍മാരില്‍ സ്ത്രീ 1414 , പുരുഷൻ 1378, ചേർത്തലയില്‍  സ്ത്രീ 1809 പുരുഷൻ1955, ആലപ്പുഴയില്‍ സ്ത്രീ 1541, പുരുഷൻ 1560, അമ്പലപ്പുഴയില്‍ - സ്ത്രീ1506, പുരുഷൻ 1459,  ഹരിപ്പാട്ട്- സ്ത്രീ 1691, പുരുഷൻ 1781, കായംകുളത്ത് - സ്ത്രീ 1925, പുരുഷൻ 2001, കരുനാഗപ്പള്ളില്‍- സ്ത്രീ 1953, പുരുഷൻ 1925 എന്നിങ്ങനെയാണ് നവവോട്ടർമാരുടെ കണക്ക്.
മാവേലിക്കര ലോക്സഭാ മണ്ഡലത്തിൽ 18,823
പുതിയ വോട്ടർമാരിൽ 9294 സ്ത്രീ വോട്ടർമാരും 9529 പുരുഷവോട്ടര്‍മാരുമാണ്. 
ചങ്ങനാശ്ശേരി നിയമസഭാ മണ്ഡലത്തില്‍ സ്ത്രീ 1156, പുരുഷൻ 1110 , കുട്ടനാട് മണ്ഡലത്തില്‍ സ്ത്രീ 1331, പുരുഷൻ 1345, മാവേലിക്കര മണ്ഡലത്തില്‍  സ്ത്രീ 1419, പുരുഷൻ 1421, ചെങ്ങന്നൂരില്‍ സ്ത്രീ 1233 , പുരുഷൻ 1348, കുന്നത്തൂരില്‍  സ്ത്രീ 1526 , പുരുഷൻ 1548, കൊട്ടാരക്കരയില്‍ സ്ത്രീ 1454, പുരുഷൻ 1521, പത്തനാപുരത്ത്  സ്ത്രീ 1175  പുരുഷൻ 1236 എന്നിങ്ങനെയാണ് നവവോട്ടര്‍മാര്‍.

date