Skip to main content

അവശ്യ സർവ്വീസുകാർക്കുള്ള പോസ്റ്റൽ ബാലറ്റ് വോട്ടിങ്ങ് 20, 21, 22 തിയതികളിൽ

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പ് 2024-ന്റെ ഭാഗമായി പോസ്റ്റൽ ബാലറ്റിനായി അവശ്യ സർവ്വീസുകാർ സമർപ്പിച്ച 12 ഡി അപേക്ഷകളിൽ പോസ്റ്റൽ ബാലറ്റിനായി അനുമതി ലഭിച്ചവർക്ക് ഏപ്രിൽ 20, 21, 22 തീയതികളിൽ താഴെ പറയുന്ന കേന്ദ്രങ്ങളിലെത്തി പോസ്റ്റൽ ബാലറ്റ് വോട്ടിംഗ് രേഖപ്പെടുത്താവുന്നതാണെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു.

വോട്ടിങ്ങ് കേന്ദ്രങ്ങൾ
അരൂർ - ഗവ.യു.പി.എസ്. തുറവൂർ വെസ്റ്റ്, കുത്തിയതോട്.
ചേർത്തല - മുട്ടം ഹോളി ഫാമിലി എച്ച്.എസ്.എസ്., ചേർത്തല.
ആലപ്പുഴ - എസ്.ഡി.വി. ഗേൾസ് എച്ച്.എസ്.എസ്., ആലപ്പുഴ
അമ്പലപ്പുഴ - ബ്ലോക്ക് ഓഫീസ്, അമ്പലപ്പുഴ 
കുട്ടനാട് - സെന്റ് മൈക്കിൾസ് ഹയർ സെക്കൻഡറി സ്കൂൾ, ചമ്പക്കുളം
ഹരിപ്പാട് - ഗവൺമെൻറ് ബോയ്സ് എച്ച്.എസ്.എസ്., ഹരിപ്പാട്
കായംകുളം എം.എസ്.എം. കോളജ്, കായംകുളം 
മാവേലിക്കര ബിഷപ്പ് ഹോസ്ജസ് എച്ച്.എസ്.എസ്., മാവേലിക്കര
ചെങ്ങന്നൂർ റവന്യൂ ഡിവിഷണൽ ഓഫീസ്, ചെങ്ങന്നൂർ.

date