Skip to main content
രണ്ടാംഘട്ട പരിശീലനം

ലോക്‌സഭ തെരഞ്ഞെടുപ്പ്: ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു 2772 പേര്‍ക്ക് പരിശീലനം നല്‍കും

 തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച ഉദ്യോഗസ്ഥര്‍ക്കുള്ള രണ്ടാംഘട്ട പരിശീലനം ആരംഭിച്ചു. പ്രിസൈഡിങ് ഓഫീസര്‍, ഒന്ന് - രണ്ട്-മൂന്ന് പോളിങ് ഓഫീസര്‍മാര്‍ ഉള്‍പ്പടെ  2,772  ഉദ്യോഗസ്ഥര്‍ക്കാണ് രണ്ടാം ഘട്ടത്തില്‍  പരിശീലനം നല്‍കുക. ഏപ്രില്‍ 18 ന് സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് ജോലികള്‍ക്ക് നിയോഗിച്ച 1040  ഉദ്യോഗസ്ഥര്‍ക്ക് അസംപ്ഷന്‍ ഹൈസ്‌കൂളില്‍ പരിശീലനം നല്‍കി. പോസ്റ്റല്‍ ബാലറ്റിന് അപേക്ഷിച്ച ഉദ്യോഗസ്ഥര്‍ക്ക് പരിശീലന കേന്ദ്രത്തില്‍ ഒരുക്കിയ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററില്‍ വോട്ട് ചെയ്യാനുള്ള സൗകര്യവും ഒരുക്കി. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥ കൂടിയായ ജില്ലാ കളക്ടര്‍ ഡോ.രേണുരാജ് വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്ററിലെ ക്രമീകരണങ്ങള്‍ വിലയിരുത്തി. പോസ്റ്റല്‍ ബാലറ്റ് അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍ പി.ആര്‍ രത്നേഷ്, പോസ്റ്റല്‍ ബാലറ്റ് നോഡല്‍ ഒഫീസര്‍ സി.പി സുധീഷ് എന്നിവര്‍ വോട്ടേഴ്സ് ഫെസിലിറ്റേഷന്‍ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി.കല്‍പ്പറ്റ നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് (ഏപ്രില്‍ 19) സെന്റ് ജോസഫ് കോണ്‍െവന്റ് ഹൈസ്‌കൂളിലും മാനന്തവാടി നിയോജക മണ്ഡലത്തിലെ ഉദ്യോഗസ്ഥര്‍ക്ക് ഏപ്രില്‍ 20 ന് സെന്റ് പാട്രിക് ഹൈസ്‌കൂളിലും പരിശീലനം നല്‍കും. ട്രെയിനിങ് നോഡല്‍ ഓഫീസര്‍ ബി.സി ബിജേഷ്, സംസ്ഥാനതല മാസ്റ്റര്‍ ട്രെയിനര്‍ പി.യു.സിതാര, മാസ്റ്റര്‍ ട്രെയിനര്‍മാരായ ഉമറലി പാറച്ചോടന്‍,  ജോയി തോമസ്, എം.പി സുരേഷ് കുമാര്‍, രാജേഷ് കുമാര്‍ എസ്.തയ്യത്ത്, കെ. അശോകന്‍  എന്നിവര്‍ പരിശീലനത്തിന് നേതൃത്വം നല്‍കി.  ഉദ്യോഗസ്ഥര്‍ നിര്‍ബന്ധമായും പരിശീലനത്തില്‍ പങ്കെടുക്കണമെന്ന് ട്രെയിനിങ് മാനേജ്മെന്റ് നോഡല്‍ ഓഫീസര്‍ അറിയിച്ചു.

date