Skip to main content

ഇ.വി.എം. നിയോജക മണ്ഡലതല കമ്മിഷനിംഗ് നാളെ

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ നിയോജക മണ്ഡലങ്ങളിലും ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളുടെ കമ്മിഷനിംഗ് നാളെ (19) രാവിലെ മുതല്‍ ആരംഭിക്കുമെന്ന് ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു. പോളിങ് ബൂത്തുകളിലേക്ക് കൊണ്ടുപോകാനായുള്ള തയ്യാറെടുപ്പുകളാണ് വെള്ളിയാഴ്ച നടക്കുക. ഓരോ പോളിംഗ് ബൂത്തിലേക്കും കൊണ്ടുപോകുന്ന വോട്ടിംഗ് മെഷീനുകളില്‍ ബാലറ്റ് പേപ്പറുകള്‍ സജ്ജമാക്കി പ്രവര്‍ത്തനക്ഷമമാണോയെന്ന് പരിശോധിക്കും. ഇതിനായി ഭെല്‍ എഞ്ചിനിയര്‍മാരുടെ സംഘത്തെ പരിശോധനയ്ക്കായി നിയോഗിച്ചിട്ടുണ്ട്. ഇവയുടെ പരിശോധനയ്ക്ക് ശേഷം ഇ.വി.എമ്മുകള്‍ സ്‌ട്രോങ് റൂമില്‍ സൂക്ഷിക്കും. സ്‌ട്രോങ് റൂമുകളില്‍ കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയതായി ജില്ല കളക്ടര്‍ അറിയിച്ചു. ഇ.വി.എമ്മുകളുടെ കമ്മിഷനിങ്ങിന് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളും സ്ഥലത്തുണ്ടാകും. ഇതിനായി വരണാധികാരി പ്രത്യേക നോട്ടീസ് നല്‍കിയിട്ടുണ്ട്. ഒബ്‌സര്‍വര്‍മാരും ജില്ല കളക്ടറും നിയോജക മണ്ഡലാടിസ്ഥാനത്തില്‍ പരിശോധന നടത്തും.

date