Skip to main content

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ? അറിയാന്‍ ആപ്പുണ്ട് വോട്ടര്‍മാര്‍ക്കായി ഹെല്‍പ്പ്‌ലൈന്‍ ആപ്പ്

വോട്ടര്‍പട്ടികയില്‍ പേരുണ്ടോ എന്നറിയാന്‍ ഹെല്‍പ്പ്‌ലൈന്‍ ആപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. തെരഞ്ഞെടുപ്പ് സംബന്ധിച്ച സേവനങ്ങളും വിവരങ്ങളും വോട്ടര്‍മാര്‍ക്ക് എളുപ്പത്തില്‍ ലഭിക്കാന്‍ സഹായകമാവുന്ന ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പിള്‍ ആപ്പ് സ്റ്റോര്‍ മുഖേന ഡൗണ്‍ലോഡ് ചെയ്തുപയോഗിക്കാം. വോട്ടര്‍ പട്ടികയില്‍ പേര് തിരയുക, വ്യക്തിഗത വിവരങ്ങള്‍ തിരുത്തുക, വോട്ട് മറ്റൊരിടത്തേക്ക് മാറ്റുക, ഡിജിറ്റല്‍ ഫോട്ടോ വോട്ടര്‍ സ്ലിപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്യുക, വോട്ടര്‍ ഐഡി ആധാറുമായി ബന്ധിപ്പിക്കുക, വോട്ടര്‍പട്ടികയില്‍ നിന്ന് പേര് നീക്കാന്‍ അപേക്ഷ നല്‍കുക, പരാതികള്‍ സമര്‍പ്പിക്കുക, അതിന്റെ സ്റ്റാറ്റസ് തിരയുക തുടങ്ങിയവ മൊബൈല്‍ ആപ്പ് വഴി ചെയ്യാനാവും. കൂടാതെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാര്‍ത്തകളും വിവരങ്ങളും ഹെല്‍പ്പ്‌ലൈന്‍ ആപ്പിലൂടെ അറിയാനാകും.

 

date