Skip to main content

ലോക്‌സഭ തിരഞ്ഞെടുപ്പ് 12 ഡി: ജില്ലയില്‍ 17,048 പേര്‍ വോട്ടുചെയ്തു

ആലപ്പുഴ: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ വോട്ടുചെയ്യാന്‍ 12 ഡി ഫോമില്‍ അപേക്ഷ നല്‍കി തിരഞ്ഞെടുപ്പ് കമ്മിഷന്റെ അംഗീകാരം ലഭിച്ചവരില്‍ ഏപ്രില്‍ 20 വരെ ജില്ലയില്‍ വോട്ടു ചെയ്തത് 17,048 പേര്‍. ആലപ്പുഴ മണ്ഡലത്തില്‍ 8,122 പേരും മവേലിക്കര മണ്ഡലത്തില്‍ 8926 പേരുമാണ് ഈ ഇനത്തില്‍ വോട്ടു ചെയ്തത്. 85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍, ഭിന്നശേഷിക്കാര്‍, എസെന്‍ഷ്യല്‍ സര്‍വീസ് എന്നിവരാണ് 12 ഡി പ്രകാരം പോസ്റ്റല്‍ വോട്ടിനായി അപേക്ഷിച്ചത്. 

ആലപ്പുഴ മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 5492 പേര്‍ വോട്ടു ചെയ്തു. ഭിന്നശേഷിക്കാരായ 2409 പേര്‍ വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് ഇരു വിഭാഗക്കാരുടെയും വോട്ട് രേഖപ്പെടുത്തിയത്. 221 പേരാണ് എസെന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തില്‍ വോട്ട് ചെയ്തത്. 

മാവേലിക്കര മണ്ഡലത്തില്‍ 85 വയസ്സിന് മുകളില്‍ പ്രായമുള്ള 6780 പേരും ഭിന്നശേഷിക്കാരായ 2120 പേരും വോട്ടു ചെയ്തു. തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വീട്ടിലെത്തിയാണ് ഇരു വിഭാഗക്കാരുടെയും വോട്ട് രേഖപ്പെടുത്തിയത്. 26 പേരാണ് എസെന്‍ഷ്യല്‍ സര്‍വീസ് വിഭാഗത്തില്‍ ഇവിടെ ഏപ്രില്‍ 20 വരെ വോട്ട് ചെയ്തത്.

date