Skip to main content
വെള്ളമുണ്ട സിഡിഎസ്

അരങ്ങ് കലോത്സവം: വെള്ളമുണ്ട സിഡിഎസ് ജേതാക്കള്‍

കുടുംബശ്രീ ജില്ലാ മിഷന്റെ ആഭിമുഖ്യത്തില്‍ അയല്‍ക്കൂട്ട- ഓക്‌സിലറി അംഗങ്ങള്‍ക്കായി സംഘടിപ്പിക്കുന്ന 'അരങ്ങ്' മാനന്തവാടി ക്ലസ്റ്റര്‍തല കലോത്സവത്തില്‍ വെള്ളമുണ്ട സിഡിഎസ് ജേതാക്കളായി. ദ്വാരക സേക്രട്ട് ഹാര്‍ട്ട്് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടന്ന മത്സരത്തില്‍ പനമരം, തൊണ്ടര്‍നാട സി.ഡിഎസുകള്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. അയല്‍ക്കൂട്ടം വനിതകളുടെ സര്‍ഗാത്മക കഴിവുകള്‍ പ്രോത്സാഹിപ്പിക്കുക ലക്ഷ്യമിട്ടാണ് കുടുംബശ്രീ കലോത്സവം സംഘടിപ്പിക്കുന്നത്. സുല്‍ത്താന്‍ ബത്തേരി, വൈത്തിരി ക്ലസ്റ്റര്‍തല മത്സരങ്ങള്‍ നടത്തിയിരുന്നു. അരങ്ങ് ജില്ലാതല കലോത്സവം മീനങ്ങാടില്‍ സംഘടിപ്പിക്കുമെന്ന് കുടുംബശ്രീ അധികൃതര്‍ അറിയിച്ചു. സമാപന യോഗത്തില്‍ അസിസ്റ്റന്റ് കോ-ഓര്‍ഡിനേറ്റര്‍മാരായ വി.കെ റജീന, പി.എം സെലീന എന്നിവര്‍ വിജയികള്‍ക്ക് സമ്മാനം വിതരണം ചെയ്തു. സിഡിഎസ് ചെയര്‍പേഴ്‌സണ്‍മാരായ പ്രിയ വീരേന്ദ്രകുമാര്‍, സി.എന്‍ സജ്ന, രജനി ജനീഷ്, ലത ബിജു, ഡോളി രഞ്ജിത് എന്നിവര്‍ സംസാരിച്ചു.

date