Skip to main content

മായിതറ പ്രീമെട്രിക് ഹോസ്റ്റലില്‍ വാഹനം ആവശ്യം

 

ആലപ്പുഴ: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന മായിതറ പ്രീമെട്രിക് ഗേള്‍സ് ഹോസ്റ്റലിലെ കുട്ടികളെ ഹോസ്റ്റലില്‍ നിന്നും മതിലകം ലിറ്റില്‍ ഫ്ളവര്‍ സ്‌കൂള്‍, ചേര്‍ത്തല ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ എന്നിവിടങ്ങളിലേക്ക് കൊണ്ടുപോകാന്‍ വാഹന ഉടമകള്‍/ സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ മെയ് 30-ന് ഉച്ചക്ക് രണ്ടുമണിക്ക് മുമ്പായി ലഭിക്കണം. വിലാസം: ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസര്‍, ട്രൈബല്‍ എക്സ്റ്റന്‍ഷന്‍ ഓഫീസ, സിവില്‍ സ്റ്റേഷന്‍, കലക്ട്രേറ്റ് പി.ഓ., ആലപ്പുഴ. ഫോണ്‍: 8592070711, 9496070348.

date