Skip to main content

അഭിമുഖം

അഭിമുഖം 28 ന്

അമ്പലവയല്‍ ജി.വി.എച്ച്.എസ്.എസ് ല്‍ +2 വിഭാഗത്തില്‍ ഹിസ്റ്ററി (സീനിയര്‍), ബോട്ടണി (സീനിയര്‍), ഹിന്ദി (ജൂനിയര്‍), സോഷ്യോളജി (ജൂനിയര്‍) തസ്തികകളില്‍ അപേക്ഷ ക്ഷണിച്ചു. ഉദ്യോഗാര്‍ത്ഥികള്‍ അസല്‍ രേഖകളുമായി മെയ് 28 ന് രാവിലെ 10 ന് ഓഫീസില്‍ അഭിമുഖത്തിനെത്തണം.

 

 അഭിമുഖം 27 ന്

മാനന്തവാടി ഗവ. കോളേജില്‍ ഫിസിക്‌സ്(3),കെമിസ്ട്രി (1) വിഷയങ്ങളില്‍ ഗസ്റ്റ് അധ്യാപകരുടെ ഒഴിവിലേക്ക് മെയ് 27 ന് കോളേജ് ഓഫീസില്‍ അഭിമുഖം നടത്തുന്നു. രാവിലെ 10.30 ന് ഫിസിക്‌സ്, ഉച്ചക്ക് 1.30 ന് കെമിസ്ട്രി വിഷയത്തിനും അഭിമുഖം നടക്കും. കോഴിക്കോട് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസ് തയ്യാറാക്കിയിട്ടുള്ള പാനലില്‍ ഉള്‍പ്പെട്ട അര്‍ഹരായ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസ്സലുമായി അഭിമുഖത്തിന് ഹാജരാവണമെന്ന് പ്രിന്‍സിപ്പല്‍ അറിയിച്ചു. ബയോഡാറ്റ gemananthavady@gmail.com ല്‍ മെയ് 25 നകം അയക്കണം. ഫോണ്‍; 04933240351

date