Skip to main content

 പ്ലസ്-വണ്‍ സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം

2024-25 അധ്യായന വര്‍ഷത്തെ പ്ലസ്-വണ്‍ കോഴ്‌സിന് കായിക താരങ്ങള്‍ക്ക് സംവരണം ചെയ്തിട്ടുളള സ്‌പോര്‍ട്‌സ് ക്വാട്ട സീറ്റുകളിലേക്കുളള പ്രവേശന നടപടികള്‍ ആരംഭിച്ചു. രണ്ടു ഘട്ടങ്ങളിലായാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനം. ഒന്നാം ഘട്ടത്തില്‍  കായിക മികവ് നേടിയ വിദ്യാര്‍ഥികള്‍ സര്‍ട്ടിഫിക്കറ്റുകള്‍ www.hscap.kerala.gov.in  ല്‍  അപ്‌ലോഡ് ചെയ്യണം. ശേഷം ഒറിജിനല്‍ സര്‍ട്ടിഫറ്റ്, കോപ്പി, സ്‌പോര്‍ട്‌സ് ക്വാട്ട ചെയ്തതിന്റെ പകര്‍പ്പുമായി മെയ് 29 നകം സ്‌പോര്‍ട്‌സ് സര്‍ട്ടിഫിക്കറ്റ് വെരിഫിക്കേഷന്‍ നടത്തുന്നതിന് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഓഫീസില്‍ ഹാജരാക്കണമെന്ന് സെക്രട്ടറി അറിയിച്ചു. 2022 ഏപ്രില്‍ 1 മുതല്‍ 2024 മാര്‍ച്ച് 31 വരെ കാലയളവില്‍ സബ് ജില്ല  കായികമേളയില്‍ മൂന്നാം സ്ഥാനം, കേരള സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിച്ച കായിക ഇനങ്ങളില്‍ ജില്ലാ തല മത്സരത്തില്‍ പങ്കെടുത്ത് മൂന്നാം സ്ഥാനം എന്നിവയാണ് സ്‌പോര്‍ട്‌സ് ക്വാട്ട പ്രവേശനത്തിനുളള കുറഞ്ഞ കായികനേട്ടം. ഫോണ്‍; 04936-202658

date