Skip to main content

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

എസ്.എസ്.എല്‍.സി, സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ പരീക്ഷകളിലും പ്ലസ്ടു  പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയ വിമുക്തഭടന്മാരുടെ/വിധവകളുടെ മക്കള്‍ക്ക് ഒറ്റത്തവണ ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി സ്റ്റേറ്റ് സിലബസിലുള്ളവര്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസും സിബിഎസ്ഇ, ഐ.സി.എസ്.ഇ, ഐ.എസ്.ഇ എന്നിവയില്‍ മൊത്തത്തില്‍ 90 ശതമാനം മാര്‍ക്കും നേടിയിരിക്കണം. അപേക്ഷകര്‍ സര്‍വീസ് പ്ലസ് പ്ലാറ്റ്‌ഫോം മുഖേന ഓഗസ്റ്റ് 31 ന് മുമ്പായി അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ജില്ലാ സൈനികക്ഷേമ ഓഫീസുമായി ബന്ധപ്പെടാം.
 

date