Skip to main content

കേരള ഖാദി ഗ്രാമവ്യവസായ ബോർഡ്: ക്വിസ് മത്സര വിജയികൾ

ആലപ്പുഴ: മഹാത്മജിയുടെ 150-ാം ജന്മവാർഷികവും ഖാദി പ്രസ്ഥാനത്തിന്റെ നൂറാം വാർഷികവും പ്രമാണിച്ച്  കേരള ഖാദി ഗ്രാമവ്യവസായ ബോർഡിന്റെ ആഭിമുഖ്യത്തിൽ ജില്ലാതലത്തിൽ ഹൈസ്‌കൂൾ - കോളജ് വിദ്യാർഥികൾക്കായി കഴിഞ്ഞ ദിവസം  രാവിലെ 11 ന് റെയ്ബാൻ ഓഡിറ്റോറിയത്തിൽ ക്വിസ് മത്സരം നടത്തി. വിജയിച്ച ടീമംഗങ്ങളുടെ വിവരം ചുവടെ: 

 

വിജയികൾ സ്‌കൂൾ തലത്തിൽ  ഒന്നാം സമ്മാനം - കായംകുളം ശ്രീ നാരായണ സെൻട്രൽ സ്‌കൂൾ, ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ മീനു സജിയും  പത്താം ക്ലാസിലെ ശ്രുതി.ജെയും  രണ്ടാം സമ്മാനം  തുമ്പോളി മാതാ സീനിയറി സെക്കണ്ടറി സ്‌കൂൾ പത്താം ക്ലാസ് വിദ്യാർഥിനികളായ ഹൃദ്യ ട്രീസ സൈബുവും, ദേവനന്ദന.ജെ.എസിനും ലഭിച്ചു.

വിജയികൾ കോളേജ് തലത്തിൽ ഒന്നാം സമ്മാനം ആലപ്പുഴ എസ്.ഡി.കോളജിലെ  ബികോം അഞ്ചാം സെമസ്റ്റർ വിദ്യാർഥികളായ  എ.എൻ അരുണിനും രമ്യ പത്മകുമാറിനും രണ്ടാം സമ്മാനം  കായംകുളം  എം.എസ്.എം. കോളജിലെ  ബി.എ. ഇംഗ്ലീഷ് മൂന്നാം സെമസ്റ്റർ വിദ്യാർഥികളായ  എസ് അഫ്സൽഷായ്ക്കും  മുഹമ്മദ് ബിലാലിനും ലഭിച്ചു.

date