പ്രളയബാധിതര്‍ക്ക് എന്റെപുസ്തകം : ലൈബ്രറികളെ സഹായിക്കണമെന്ന് ജില്ലാ കളക്ടര്‍
പ്രളയബാധിത പ്രദേശങ്ങളിലെ ലൈബ്രറികളെ പുസ്തകം നല്‍കി സഹായിക്കണമെന്ന് അഭ്യര്‍ഥനയുമായി ജില്ലാ കളക്ടര്‍ പി.ബി.നൂഹ്. പ്രളയബാധിതര്‍ക്ക് എന്റെ പുസ്തകം എന്ന പദ്ധതി ജില്ലാ ഭരണകൂടവും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും കൂടി ചേര്‍ന്നാണ് സംഘടിപ്പിക്കുന്നത്. ജനങ്ങളുടെ കൈവശം ഒന്നിലധികം കോപ്പികളുള്ള പുസ്തകങ്ങളും ആവശ്യമില്ലാത്ത പുസ്തകങ്ങളും ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ എത്തിക്കണം. പുതിയ പുസ്തകങ്ങള്‍ വാങ്ങി നല്‍കുവാന്‍ താത്പര്യമുള്ളവര്‍ക്ക് വാങ്ങിയും നല്‍കാം. ഇത്തരത്തില്‍ ശേഖരിക്കുന്ന പുസ്തകങ്ങള്‍ പ്രളയം മൂലം പുസ്തകങ്ങള്‍ നഷ്ടപ്പെട്ട ഗ്രന്ഥശാലകളിലേക്ക് മുന്‍ഗണനാടിസ്ഥാനത്തില്‍ നല്‍കും. പ്രളയശേഷമുള്ള ജില്ലയുടെ പുനര്‍നിര്‍മിതിക്കായി നടത്തുന്ന വിവിധ പ്രവര്‍ത്തനങ്ങളിലൊന്നായി കണ്ട് ഇക്കാര്യത്തില്‍ പൊതുജനങ്ങളുടെയും സന്നദ്ധസംഘടനകളുടെയും സഹകരണം ഉണ്ടാകണമെന്നും കളക്ടര്‍ അഭ്യര്‍ഥിച്ചു. (പിഎന്‍പി 3227/18)
- Log in to post comments