Post Category
മെയില്‍ മേട്രണ്‍ ഒഴിവ്
തിരുവനന്തപുരം വഴുതക്കാട് പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ അന്ധവിദ്യാലയത്തില്‍ മെയില്‍ മേട്രണ്‍ ഒഴിവിലേക്ക് നിയമനം നടത്തുന്നു. എസ്എസ്എല്‍സി, അംഗീകൃത സ്ഥാപനത്തില്‍ നിന്നുള്ള ഫസ്റ്റ് എയിഡ് സര്‍ട്ടിഫിക്കറ്റുമാണ് യോഗ്യത. നഴ്‌സിംഗ് യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന. ഹോസ്റ്റലില്‍ താമസിച്ച് സേവനം അനുഷ്ഠിക്കണം. താത്പര്യമുള്ളവര്‍ ഈ മാസം എട്ടിന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയ്ക്ക് വഴുതക്കാട് അന്ധവിദ്യാലയ ഓഫീസില്‍ കൂടിക്കാഴ്ചയ്ക്ക് എത്തണം. ഫോണ്‍: 0471 2328184, 8547326805. (പിഎന്‍പി 3236/18)
date
- Log in to post comments