ദര്‍ഘാസ് ക്ഷണിച്ചു
കാളികാവ് ഐ.സി.ഡി.എസ് അഡീഷണല്‍ പ്രൊജക്ടിലെ 98 അങ്കണവാടികളിലേക്ക് 2024-25 സാമ്പത്തിക വര്‍ഷത്തേക്ക് കണ്ടിജൻസി സാധനങ്ങള്‍ വിതരണം ചെയ്യുന്നതിന് വ്യക്തികള്‍/ സ്ഥാപനങ്ങളില്‍ നിന്നും ദര്‍ഘാസ് ക്ഷണിച്ചു. കരുവാരക്കുണ്ടില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ ഒക്ടോബര്‍ അഞ്ച് ഉച്ചയ്ക്ക് രണ്ടു മണി വരെ ടെണ്ടര്‍ ഫോം സ്വീകരിക്കും. അന്നേ ദിവസം വൈകീട്ട് മൂന്നു മണിക്ക് ഫോം തുറക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോണ്‍: 9846557816.
ഐ.സി.ഡി.എസ് താനൂർ പ്രൊജക്ടിന് കീഴിലെ 130 അങ്കണവാടികളിലേക്ക് കണ്ടിജൻസി സാധനങ്ങൾ വിതരണം ചെയ്യുന്നതിന് താൽപര്യമുള്ള വ്യക്തികൾ/ സ്ഥാപനങ്ങൾ എന്നിവരിൽ നിന്നും ദര്‍ഘാസുകള്‍ ക്ഷണിച്ചു. സാധനങ്ങൾ കാര്യാലയത്തിൽ എത്തിക്കുന്നതിനുള്ള ട്രാൻസ്പോർട്ടേഷൻ ചിലവുകൾ, കയറ്റിറക്ക് കൂലി എന്നിവയടക്കം എല്ലാ വിധ നികുതികളും ഉൾപ്പെടെയുള്ള തുകയാണ് ദർഘാസിൽ കാണിക്കേണ്ടത്. ഒക്ടോബര്‍ ഒന്നിന് ഉച്ചയ്ക്ക് ഒരു മണി വരെ താനൂര്‍ ബ്ലോക്ക് പഞ്ചായത്ത് കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസില്‍ ടെണ്ടര്‍ ഫോം സ്വീകരിക്കും. അന്നേ ദിവസം ഉച്ചയ്ക്ക് രണ്ടു മണിക്ക് ടെണ്ടര്‍ ഫോം തുറക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0494 2442981.
- Log in to post comments