Post Category
എംപ്ലോയബിലിറ്റി സെന്ററില്‍ അഭിമുഖം അഞ്ചിന്
ആലപ്പുഴ എംപ്ലോയബിലിറ്റി സെന്റര്‍ മുഖേന സ്വകാര്യ സ്ഥാപനങ്ങളിലേക്ക് നിയമനം നടത്തുന്നതിനുള്ള അഭിമുഖം ഒക്ടോബര്‍ 5 ന് രാവിലെ 9.30 ന്് എംപ്ലോയബിലിറ്റി സെന്ററില്‍ നടക്കും. രണ്ടു കമ്പനികളിലായി 36 ഒഴിവുകള്‍ ഉണ്ട്. പ്ലസ്ടു, ബിരുദം, ഡിപ്ലോമ, ഐ.ടി.ഐ ഇലക്ട്രീഷ്യന്‍ എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത. നിശ്ചിത യോഗ്യതയുള്ളവരും എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവരുമായ 18 നും 35 നും ഇടയില്‍ പ്രായമുള്ള തൊഴില്‍ പരിചയമുള്ളവര്‍ക്കും ഇല്ലാത്തവര്‍ക്കും പങ്കെടുക്കാം. സ്പോട്ട് രജിസ്‌ട്രേഷന്‍ ഉണ്ടാകും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0477 2230624, 0477 2230626, 8304057735.
(പി.ആര്‍./എ.എല്‍.പി./2012)
date
- Log in to post comments