Post Category
കന്നുകാലി സെന്‍സസിന് എന്യുമറേറ്ററാവാം
ഇരുപത്തൊന്നാമത് കന്നുകാലി സെന്‍സസ് എന്യൂമറേറ്റര്‍മാരായി പ്രവര്‍ത്തിക്കുവാന്‍ താല്‍പര്യമുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. റിട്ടയേര്‍ഡ് ലൈവ്സ്റ്റോക്ക് ഇന്‍സ്പെക്ടര്‍മാര്‍, ഫീല്‍ഡ് ഓഫീസര്‍മാര്‍, ക്ഷീരവികസനവകുപ്പിലെ ഡയറി പ്രൊമോട്ടേഴ്സ്, വിമണ്‍ കാറ്റില്‍ കെയര്‍ വര്‍ക്കര്‍മാര്‍ എന്നിവര്‍ ഒക്ടോബര്‍ 5 ന് മുമ്പായി അതത് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ വെറ്ററിനറി സര്‍ജന്മാര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണമെന്ന് ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ അറിയിച്ചു. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477 2252431.
(പി.ആര്‍./എ.എല്‍.പി./2013)
date
- Log in to post comments