Post Category
സ്വച്ഛതാ ഹി സേവ കാമ്പയിന്‍: ബീച്ച് ശുചീകരണം നാളെ (02)
സ്വച്ഛതാ ഹി സേവ 2024 കാമ്പയിന്റെ ഭാഗമായി പൊതുജനങ്ങളില്‍ ശുചിത്വ അവബോധം സൃഷ്ടിക്കുന്നതിന് ഇന്‍ഡോ ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസിന്റെ നൂറനാട്ടെ 27 ാംമത് ബറ്റാലിയന്റെ നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടിന് ബുധനാഴ്ച ആലപ്പുഴ ബീച്ചില്‍ ബഹുജന ശുചീകരണ യജ്ഞം നടത്തും. രാവിലെ ഏഴുമണിക്ക് ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. തദ്ദേശസ്വയംഭരണ സ്ഥാനങ്ങള്‍, ശുചീകരണ തൊഴിലാളികള്‍, പൊതുജനങ്ങള്‍ എന്നിവരെ പങ്കെടുപ്പിച്ചുകൊണ്ടാണ് കാമ്പയിന്‍ നടത്തുന്നത്.
(പി.ആര്‍./എ.എല്‍.പി./1992)
date
- Log in to post comments