Skip to main content

ദേശീയ സരസ് മേള: സംഘാടക സമിതി രൂപീകരിച്ചു

ജനുവരി 17 മുതല്‍ 28 വരെ ജില്ലയില്‍ നടക്കുന്ന ദേശീയ സരസ് മേളയുടെ സംഘാടക സമിതി രൂപീകരിച്ചു. ചെങ്ങന്നൂര്‍ ഐഎച്ച്ആര്‍ഡി എഞ്ചിനീയറിംഗ് കോളേജ്  ഓഡിറ്റോറിയത്തില്‍ നടന്ന സംഘാടക സമിതിയോഗം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്തു. വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള വനിതാസംരംഭകരുടെ ഉത്പന്നങ്ങളുടെ പ്രദര്‍ശനവും വിപണനവും വിവിധ സംസ്ഥാനങ്ങളിലെ ഭക്ഷ്യവിഭവങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള ഫുഡ്‌കോര്‍ട്ടും ഉള്‍പ്പെടെ 450 ലേറെ സ്റ്റാളുകള്‍ മേളയിലുണ്ടാവും. 12 ദിവസത്തെ മേളയില്‍ സാംസ്‌കാരിക പരിപാടികള്‍, സെമിനാറുകള്‍, ഘോഷയാത്ര ഉള്‍പ്പെടെ വിവിധ പരിപാടികളും ഉണ്ടാകും. മന്ത്രി സജി ചെറിയാന്‍ ചെയര്‍മാനും ജില്ല കലക്ടര്‍ അലക്‌സ്.എം. വര്‍ഗീസ് ജനറല്‍ കണ്‍വീനറും കുടുംബശ്രീ ഡിഎംസി എസ് രഞ്ജിത്ത് കണ്‍വീനറുമായ 1001 അംഗ ജനറല്‍ കമ്മിറ്റിയും 251 അംഗ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുമാണ് രൂപീകരിച്ചത്. യോഗത്തില്‍ ചെങ്ങന്നൂര്‍ നഗരസഭ ചെയര്‍പേഴ്സണ്‍ അഡ്വ. ശോഭ വര്‍ഗീസ് അധ്യക്ഷയായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാരായ കെ എം സലിം, പി.കെ.വേണുഗോപാല്‍, ഫോക്‌ലോര്‍ അക്കാദമി ചെയര്‍മാന്‍ ഒ എസ് ഉണ്ണികൃഷ്ണന്‍, എം ശശികുമാര്‍, ഹേമലത മോഹന്‍, കെ കെ സദാനന്ദന്‍, ടി വി രത്‌നകുമാരി, എം ജി ശ്രീകുമാര്‍, ജി വിവേക്, ഉമ്മന്‍ ആലുമ്മൂട്ടില്‍, ടിറ്റി എം വര്‍ഗീസ്, ശശികുമാര്‍ ചെറുകോല്‍, പി ആര്‍ രമേശ് കുമാര്‍ എന്നിവര്‍ സംസാരിച്ചു.

(പി.ആര്‍./എ.എല്‍.പി./1993)

date