Skip to main content

സീനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍: ആലപ്പുഴയെ മാത്യുവും അനാമികയും നയിക്കും

എറണാകുളം കടവന്ത്ര രാജീവ് ഗാന്ധി ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ ഒക്ടോബര്‍ ഒന്നു മുതല്‍ ആറു വരെ നടത്തുന്ന 68-ാമത് സീനിയര്‍ സ്റ്റേറ്റ് ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കാനുള്ള ആലപ്പുഴ ജില്ലാ പുരുഷ, വനിതാ ടീമുകളെ തെരെഞ്ഞെടുത്തു. അംഗങ്ങള്‍ക്കുള്ള ജേഴ്സി വിതരണം വൈഎംസിഎയില്‍ ആലപ്പി ഡിസ്ട്രിക്ട് ബാസ്‌കറ്റ് ബോള്‍ അസോസിയേഷന്‍ (എഡിബിഎ) പ്രസിഡന്റ് ജേക്കബ് ജോസഫ് നിര്‍വഹിച്ചു. സെക്രട്ടറി ബി. സുഭാഷ്, കെബിഎ അസോസിയേറ്റ് സെക്രട്ടറി റോണി മാത്യു, പിആര്‍ഒ തോമസ് മത്തായി കരിക്കംപള്ളില്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍സി ജോണ്‍ ഫൗണ്ടേഷനാണ് ടീമുകളെ സ്‌പോണ്‍സര്‍ ചെയ്യുന്നത്.
പുരുഷ ടീം:  മാത്യു-ക്യാപ്റ്റന്‍, ജോസി, അശ്വിന്‍, ആല്‍ബിന്‍, ഡെനോയ്, ദേവസ്യ, അമില്‍, റസിന്‍, നിരഞ്ജന്‍, ആല്‍ഫി, രാഹുല്‍, ബെന്‍സില്‍. ബിനു തോമസ്-കോച്ച്, റോണി മാത്യു-മാനേജര്‍.
വനിതാ ടീം: അനാമിക-ക്യാപ്റ്റന്‍, നിമ്മി, അമൃത, ഒലിവിയ, സ്വപ്ന, റോജമോള്‍, രേഷ്മ, ടെസ്സ, സഫ്‌ന, ഗംഗ, അഞ്ജു, സുഭദ്ര. ബി. സുഭാഷ്, ബിനു മനോഹരന്‍- കോച്ചുമാര്‍. ബീന സനല്‍-മാനേജര്‍.
(പി.ആര്‍./എ.എല്‍.പി./1994)

date