Post Category
വെറ്ററിനറി ഡോക്ടര്‍ ഒഴിവ്
കേന്ദ്ര സര്‍ക്കാരിന്റെ എല്‍ എച്ച് ആന്‍ഡ് ഡിസിപി പദ്ധതിപ്രകാരം ആലപ്പുഴ ജില്ലയ്ക്ക് അനുവദിച്ച മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളിലേക്ക് (കഞ്ഞിക്കുഴി, മുതുകുളം ബ്ലോക്കുകള്‍) വെറ്ററിനറി ഡോക്ടര്‍ തസ്തികയില്‍ താല്‍ക്കാലികമായി നിയമനം നടത്തുന്നതിന് വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തും. ബിവിഎസ്സി ആന്‍ഡ് എ എച്ച് ബിരുദവും കേരള സംസ്ഥാന വെറ്ററിനറി കൗണ്‍സില്‍ രജിസ്‌ട്രേഷനുമാണ് യോഗ്യത. ആഴ്ചയില്‍ ആറ് ദിവസം പ്രവര്‍ത്തി ദിവസമായിരിക്കും. പരമാവധി 89 ദിവസത്തേയ്‌ക്കോ, അല്ലാത്തപക്ഷം എംപ്ലോയ്‌മെന്റില്‍ നിന്നുള്ള നിയമനം നടക്കുന്നതുവരേയോ ആയിരിക്കും നിയമന കാലാവധി.ഒക്ടോബര്‍ 8 ന് രാവിലെ 11 മണി മുതല്‍ 12 മണി വരെ മുല്ലയ്ക്കല്‍ ജില്ലാകോടതി പാലത്തിന് സമീപമുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസില്‍ വെച്ചായിരിക്കും അഭിമുഖം. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0477-2252431.
(പി.ആര്‍./എ.എല്‍.പി./1995)
date
- Log in to post comments