Post Category
മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്‌സ് സ്‌പോട്ട് അഡ്മിഷന്‍
അസാപ്പ് കേരളയും കൊച്ചിന്‍ ഷിപ്പ് യാര്‍ഡും സംയുക്തമായി നടത്തുന്ന മറൈന്‍ സ്ട്രക്ച്ചറല്‍ ഫിറ്റര്‍ കോഴ്സിലേക്ക് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. ഏഴ് സീറ്റുകളിലാണ് ഒഴിവുള്ളത് (മൂന്ന് സീറ്റ് ന്യൂനപക്ഷ വിഭാഗത്തിനുള്ളതാണ്). ഐടിഐ വെല്‍ഡര്‍, ഫിറ്റര്‍, ഷീറ്റ് മെറ്റല്‍ എന്നീ ട്രേഡുകള്‍ 2020ന് ശേഷം വിജയിച്ച കുട്ടികള്‍ക്കാണ് അവസരം. ന്യൂനപക്ഷ മതവിഭാഗങ്ങളില്‍ ഉള്‍പ്പെട്ട (ക്രിസ്ത്യന്‍, മുസ്ലിം, ജൈന, ബുദ്ധ, പാഴ്‌സി) വിദ്യാര്‍ഥികള്‍ക്ക് കോഴ്സ് സൗജന്യമായിരിക്കും. ഒക്ടോബര്‍ 10ന് ക്ലാസ് തുടങ്ങും. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 7736925907/9495999688
(പി.ആര്‍./എ.എല്‍.പി./1997)
date
- Log in to post comments