മാധ്യമ കോഴ്‌സിന് അപേക്ഷ ക്ഷണിച്ചു
സംസ്ഥാനസര്‍ക്കാര്‍ സ്ഥാപനമായ സി-ഡിറ്റ് തിരുവനന്തപുരം ഹെഡ് ഓഫീസില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഡിജിറ്റല്‍ മീഡിയ പ്രൊഡക്ഷന്‍ (ഡിഡിഎംപി) കോഴ്സിന് അപേക്ഷ ക്ഷണിച്ചു. മീഡിയ പ്രൊഡക്ഷന്‍, ഫിലിം ടെലിവിഷന്‍ പ്രൊഡക്ഷന്‍, ഗ്രാഫിക്/അനിമേഷന്‍, സോഷ്യല്‍ മീഡിയ കണ്ടന്റ് ക്രിയേഷന്‍ ആന്‍ഡ് പ്രൊഡക്ഷന്‍ മേഖലകളില്‍ നിരവധി ജോലി സാധ്യതകളുള്ള കോഴ്സിന് അപേക്ഷിക്കാനുള്ള അടിസ്ഥാന യോഗ്യത പ്ലസ് ടു ആണ്. ആറു മാസമാണ് കോഴ്സിന്റെ ദൈര്‍ഘ്യം. കോഴ്സിന് അപേക്ഷിക്കുന്നവരില്‍ തിരഞ്ഞെടുക്കപ്പെട്ട വിഭാഗത്തിലെ വിദ്യാര്‍ഥികള്‍ക്ക് കെ-ഡിസ്‌കിന് കീഴില്‍ വരുന്ന കേരള നോളഡ്ജ് ഇക്കോണമി മിഷന്‍ പ്രൊജെക്ടില്‍ ഉള്‍പ്പെടുത്തി സ്‌കോളര്‍ഷിപ് ലഭിക്കുന്നതാണ്. ദൃശ്യമാധ്യമ രംഗത്ത് ഒട്ടനവധി ജോലി സാധ്യതകളുള്ള കോഴ്സിന് അപേക്ഷിക്കാനുള്ള അവസാന തിയതി നവംബര്‍ 10 ആണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: +8547720167. വെബ്‌സൈറ്റ്: https://mediastudies.cdit.org/
(പി.ആര്‍./എ.എല്‍.പി./1998)
- Log in to post comments