Skip to main content

ശുചീകരണ തൊഴിലാളികള്‍ക്ക് മെഡിക്കല്‍ ക്യാമ്പ്

ആലപ്പുഴ നഗരസഭ, ദേശീയ ആരോഗ്യ ദൗത്യം, അലപ്പുഴ ജനറല്‍ ആശുപത്രി എന്നിവയുടെ ആഭിമുഖ്യത്തില്‍ നഗരസഭയിലെ ശുചീകരണ തൊഴിലാളികള്‍ക്കും ഹരിതകര്‍മ സേനാംഗങ്ങള്‍ക്കുമായി മെഡിക്കല്‍ ക്യാമ്പ് നടത്തി. സ്വച്ഛതാ ഹി സേവാ പരിപാടിയുടെ ഭാഗമായി ആലപ്പുഴ നഗരസഭ ടൗണ്‍ ഹാളില്‍ നടത്തിയ ക്യാമ്പിന് ഡോക്ടര്‍മാരായ പ്രീജ. ആര്‍, ഐശ്വര്യ, മോഷ്മി, നഴ്‌സിംഗ് ഓഫീസര്‍ അലന്‍ കെ തോമസ്, ഫാര്‍മസിസ്റ്റ് സ്വപ്നറാണി വി.ജെ., ജെ എച്ച് ഐ പീറ്റര്‍ റ്റി.എസ്, നഴ്‌സിംഗ് അസിസ്റ്റന്റ് മോഹന്‍രാജ്, ഐസിറ്റിസി കൗണ്‍സിലര്‍ അനുപമ രാജ്, ഐസിറ്റിസി ലാബ് ടെക്‌നീഷ്യന്‍ രശ്മി, പി ആര്‍ ഒ  ബെന്നി അലോഷ്യസ് എന്നിവര്‍ നേതൃത്വം നല്‍കി.
പി.ആര്‍./എ.എല്‍.പി./2046)

date