കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃക: മുഖ്യമന്ത്രി
*ജില്ലയില്‍ മൂന്ന് പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ ഉദ്ഘാടനം ചെയ്തു
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിലൂടെയും തുടര്‍ന്നുള്ള വിദ്യാകിരണം പദ്ധതിയിലൂടെയും കേരളത്തിന്റെ പൊതുവിദ്യാഭ്യാസരംഗം രാജ്യത്തിന് മാതൃകയായെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ജില്ലയിലെ നാല് സ്‌കൂളുകളില്‍ അടക്കം സംസ്ഥാനത്തെ സ്‌കൂളുകളില്‍ നിര്‍മിച്ച പുതിയ കെട്ടിട സമുച്ചയങ്ങളുടെയും സ്മാര്‍ട്ട് ക്ലാസുകളുടെയും ഉദ്ഘാടനം ഓണ്‍ലൈനായി നിര്‍വഹിച്ച് സംസാരിക്കുകകയായിരുന്നു മുഖ്യമന്ത്രി.
2022 ല്‍ കേന്ദ്ര സര്‍ക്കാര്‍ പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കേരളത്തില്‍ 60 ലക്ഷത്തോളം കുട്ടികളാണ് സ്‌കൂള്‍വിദ്യാഭ്യാസം നടത്തേണ്ട പ്രായത്തിലുള്ളത്. അതില്‍ 45 ലക്ഷത്തോളം കുട്ടികള്‍ സര്‍ക്കാര്‍-എയ്ഡഡ് വിദ്യാലയങ്ങളില്‍ പഠിക്കുന്നവരാണ്. അതായത്, 80 ശതമാനത്തോളം കുട്ടികള്‍ പൊതുവിദ്യാഭ്യാസത്തിന്റെ ഭാഗമാണ്. പൊതുവിദ്യാഭ്യാസ രംഗത്തെ ഈ വമ്പിച്ച പങ്കാളിത്തം നമ്മുടെ വിദ്യാഭ്യാസ മാതൃകയുടെ ഉന്നത നിലവാരത്തിന്റെ ദൃഷ്ടാന്തമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
10.51 കോടി രൂപ ചെലവഴിച്ചാണ് നിലവില്‍ പദ്ധതി പൂര്‍ത്തിയാക്കിയിരിക്കുന്നത്. സംസ്ഥാനസര്‍ക്കാരിന്റെ നൂറ് ദിന കര്‍മപരിപാടിയുടെയും നവകേരളം കര്‍മ്മപദ്ധതി രണ്ട് വിദ്യാകിരണം മിഷന്റെ ഭാഗമായി കിഫ്ബി, പ്ലാന്‍ഫണ്ട്, മറ്റു ഫണ്ടുകള്‍ എന്നിവ പ്രയോജനപ്പെടുത്തിയാണ് പുതിയതായി 30 സ്‌കൂള്‍ കെട്ടിടങ്ങള്‍ നിര്‍മിച്ചത്. മുന്ന് കോടി രൂപ കിഫ്ബി ധനസഹായത്തോടെ 8 സ്‌കൂള്‍ കെട്ടിടങ്ങളും ഒരു കോടി രൂപ കിഫ്ബി ധനസഹായത്തോടെ 12 സ്‌കൂള്‍ കെട്ടിടങ്ങളും പ്ലാന്‍ ഫണ്ടും മറ്റു ഫണ്ടുകളും പ്രയോജനപ്പെടുത്തി 10 സ്‌കൂള്‍ കെട്ടിടങ്ങളുമാണ് നിര്‍മിച്ചത്. 12 പുതിയ സ്‌കൂള്‍ കെട്ടിടങ്ങള്‍ക്ക് തറക്കല്ലിടുകയും ചെയ്തു.
എട്ടുവര്‍ഷം മുമ്പുള്ള അവസ്ഥയല്ല പൊതുവിദ്യാലയങ്ങള്‍ക്ക് ഇന്നുള്ളത്. പൊതുവിദ്യാലയങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളും ഗുണനിലവാരവും മെച്ചപ്പെടുത്തി എല്ലാ വിഭാഗം വിദ്യാര്‍ഥികള്‍ക്കും പഠന സൗകര്യമൊര്യക്കി. സ്വകാര്യ വിദ്യാലയങ്ങളുടെ ഉയര്‍ന്ന ഫീസും വിദ്യാഭ്യാസ ചെലവും സാധാരണക്കാരന് അപ്രാപ്യമാണെന്ന തിരിച്ചറിവിലാണ് സംസ്ഥാനസര്‍ക്കാര്‍ നിലപാട് സ്വീകരിച്ചത്. രാജ്യത്താകമാനം സാര്‍വത്രിക വിദ്യാഭ്യാസം ലഭ്യമാണെങ്കിലും അത് പൂര്‍ണമായ അര്‍ത്ഥത്തില്‍ നടപ്പിലാക്കിയ സംസ്ഥാനം കേരളമാണ്.
കേരളത്തിലാകെ 973 സ്‌കൂള്‍ കെട്ടിടങ്ങളാണ് കിഫ്ബി ധനസഹായത്തോടെ നിര്‍മ്മിക്കുന്നത്. 2,500 കോടിയോളം രൂപയാണ് അതിനായി ചെലവഴിക്കുന്നത്. 508 കെട്ടിടങ്ങള്‍ ഇതുവരെ പൂര്‍ത്തിയായി. പൊതുവിദ്യാഭ്യാസ മേഖലയുടെ അടിസ്ഥാനസൗകര്യ വികസനത്തിനായി ഏതാണ്ട് 4,500 കോടിയോളം രൂപ കഴിഞ്ഞ എട്ട് വര്‍ഷംകൊണ്ട് ചെലവഴിച്ചിട്ടുണ്ട്. കേരളത്തിലെമ്പാടുമുള്ള പൊതുവിദ്യാലയങ്ങളില്‍ ഇതുവഴിയുണ്ടാകുന്ന മാറ്റങ്ങള്‍ ദൃശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്‍കുട്ടി അധ്യക്ഷത വഹിച്ചു.
കിഫ്ബി ഫണ്ടില്‍ മൂന്ന് കോടി രൂപ ചെലവില്‍ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്‌കൂള്‍ കെട്ടിടം, കിഫ്ബിയുടെ 1 കോടി 30 ലക്ഷം രൂപ ധനസഹായത്തില്‍ നിര്‍മിച്ച കുന്നം ജി എച്ച് എസ് എസ് കെട്ടിടം, പൊതുവിദ്യാഭ്യാസ വകുപ്പിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് ഒരു കോടി രൂപ ഉപയോഗിച്ച് നിര്‍മിച്ച നെടുമ്പ്രക്കാട് ജി യു പി എസ് കെട്ടിടം, സംസ്ഥാനസര്‍ക്കാരിന്റെ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവഴിച്ച് നിര്‍മ്മിച്ച പയ്യനല്ലൂര്‍ ഗവ എല്‍ പി സ്‌കൂള്‍ കെട്ടിടം എന്നിവയാണ് ആലപ്പുഴ ജില്ലയില്‍ മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തത്.
നെടുമ്പ്രക്കാട് ഗവ. യു പി സ്‌കൂളില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ കൃഷി വകുപ്പ് മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിച്ചു. സംഘാടകസമിതി ചെയര്‍പെഴ്‌സണ്‍ ഷേര്‍ളി ഭാര്‍ഗവന്‍, പിന്നാക്ക വികസന കോര്‍പറേഷന്‍ ചെയര്‍മാന്‍ കെ പ്രസാദ്, ചേര്‍ത്തല മുന്‍സിപ്പാലിറ്റി വൈസ് ചെയര്‍മാന്‍ റ്റി എസ് അജയകുമാര്‍, ഏലിക്കുട്ടി ജോണ്‍, ശോഭാ ജോഷി, എ എസ് സാബു, മാധുരി സാബു, എസ് അനീഷ്, ആശാ മുകേഷ്, കനകമ്മ മധു, ഡി സല്‍ജി, ബി ഫൈസല്‍, പി ജ്യോതിമോള്‍, പി ഷാജിമോഹന്‍, റ്റി ഒ സല്‍മോന്‍, കെ പി രാജേന്ദ്രന്‍, ഡി ഷാജി, കെ ഉമയാക്ഷന്‍, എസ് മനോഹരന്‍, എസ് നൗഷാദ്, എ ശശിധരന്‍, റ്റി പി ശ്രീകല തുടങ്ങിയവര്‍ പങ്കെടുത്തു.
തോട്ടപ്പള്ളി നാലു ചിറ ഗവ. ഹൈസ്‌കൂള്‍ അങ്കണത്തില്‍ ചേര്‍ന്ന പ്രദേശിക ഉദ്ഘാടന ചടങ്ങില്‍ എച്ച് സലാം എം എല്‍ എ ശിലാഫലകം അനാഛാദനം ചെയ്തു. കിച്ചണ്‍ ബ്ലോക്കിന്റെ ഉദ്ഘാടനവും എംഎല്‍എ നിര്‍വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഷീബാ രാകേഷ് അധ്യക്ഷയായി. പഞ്ചായത്ത് പ്രസിഡന്റ് എ എസ് സുദര്‍ശനന്‍, വൈസ് പ്രസിഡന്റ് വി എസ് മായാദേവി, സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ. വി എസ് ജിനു രാജ്, പ്രിയ അജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം ആര്‍ ഉണ്ണി, പഞ്ചായത്തംഗങ്ങളായ ലീനാരജനീഷ്, ഡി ശ്രീദേവി, ഡി ഇ ഒ എല്‍ പവിഴകുമാരി, എസ് സുമാ ദേവി, എ ജി ജയകൃഷ്ണന്‍, എം സുനില്‍കുമാര്‍, എ ഓമനക്കുട്ടന്‍, മുജീബ് റഹ്‌മാന്‍, മോഹന്‍ സി അറവുന്തറ, എം സോമന്‍ എന്നിവര്‍ സംസാരിച്ചു.
മാവേലിക്കര കുന്നം ജി എച്ച് എസ് എസില്‍ നടന്ന പ്രാദേശിക ഉദ്ഘാടന ചടങ്ങില്‍ എംഎസ് അരുണ്‍ കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിരദാസ്, തഴക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീബ സതീഷ്, വൈസ് പ്രസിഡന്റ് അംബിക സത്യനേഷന്‍, മഞ്ജുളാദേവി, ശീല ടീച്ചര്‍, ഗോകുല്‍ രംഗന്‍, ഷേര്‍ലി ടി എസ്, ശിവജി അറ്റ്‌ലസ്, ഡോ. രശ്മി എസ്, ലോല എസ്, ഉമ്മന്‍ ജോണ്‍, രശ്മി കെ ആര്‍, സോജ എ എന്നിവര്‍ പങ്കെടുത്തു.
പയ്യനല്ലൂര്‍ ഗവ എല്‍ പി സ്‌കൂളില്‍ നടന്ന പ്രദേശിക ഉദ്ഘാടന ചടങ്ങില്‍ എംഎസ് അരുണ്‍ കുമാര്‍ എംഎല്‍എ ശിലാഫലകം അനാച്ഛാദനം ചെയ്തു.
സംസ്ഥാനസര്‍ക്കാരിന്റെ 2020-21 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 88 ലക്ഷം രൂപ ചെലവഴിച്ചാണ് പാലമേല്‍ ഗ്രാമപഞ്ചായത്തിലെ പയ്യനല്ലൂര്‍ ഗവ എല്‍ പി സ്‌കൂളില്‍ പുതിയ കെട്ടിടം നിര്‍മിച്ചത്.
പി.ആര്‍./എ.എല്‍.പി./2033)
- Log in to post comments